- Notification
- Malayalam Cinema
- Indian Cinema
- Details Story
- Video News story
- Health Tips
- Travel Info
- New Release
1890കളാണ് കാലഘട്ടം. ലണ്ടനിലെ തിരക്കേറിയ തെരുവുകളിലൊന്നില്‍ നടക്കാനിറങ്ങിയതായിരുന്നു ഇംഗ്ലണ്ടിലെ പ്രശസ്തമായ ‘എയ്റ്റ് ലാന്‍കാഷെയര്‍ ലാഡ്‌സ്’ എന്ന മ്യൂസിക്കല്‍ തിയറ്റര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥനായിരുന്ന വില്യം ജാക്‌സണ്‍. വ്യാവസായിക വിപ്ലവത്തിനു ശേഷം ജോലി നഷ്ടപ്പെട്ടവരും ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടവരും ജീവിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും പയറ്റിനോക്കുന്ന കാഴ്ചകളായിരുന്നു തെരുവിലെങ്ങും.
ചിലര്‍ വഴിയോരത്ത് കച്ചവടങ്ങള്‍ ചെയ്യുന്നു. മറ്റു ചിലര്‍ ചീട്ടുവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിനിടയില്‍ പോക്കറ്റടിയും പിടിച്ചുപറിയും സാധാരണമെന്നപോലെ സംഭവിക്കുന്നു. ചിലരാകട്ടെ, തെരുവിന്റെ പല ഭാഗങ്ങളില്‍ നിന്നു പാടുന്നുമുണ്ട്. ബഹളം നിറഞ്ഞ ഈ തെരുവിലൂടെ നടന്നു നീങ്ങുന്നതിനിടെ, ഒരു കാഴ്ച വില്യമിനെ പിടിച്ചു നിര്‍ത്തി.
പത്തോ പന്ത്രണ്ടോ വയസ്സു തോന്നിക്കുന്ന ഒരു കൊച്ചു പയ്യന്‍, തെരുവോരത്തു നിന്നു പാടുകയാണ്. മറ്റു ഗായകരെ അപേക്ഷിച്ച് അവനു മുന്നില്‍ കാഴ്ചക്കാര്‍ വളരെയേറെയുണ്ട്. പാട്ടു പാടുന്നതിനൊത്ത് ചുവടുവയ്ക്കുകയും ചെയ്യുന്ന അവന്‍, അതിനിടയില്‍ത്തന്നെ പല ഭാവങ്ങളും ഗോഷ്ഠികളും കാണിച്ച് കാഴ്ചക്കാരെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വില്യം കുറച്ചധിക നേരം അവനെത്തന്നെ നോക്കി നിന്നു. യാതൊരു സങ്കോചവുമില്ലാതെ ഓടിനടന്ന് ഒറ്റയ്‌ക്കൊരു മുഴുനീള വിനോദപരിപാടി തന്നെ നടത്തി ആളെക്കൂട്ടുന്ന ആ പയ്യനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അയാള്‍ തീരുമാനിച്ചു.
ചാള്‍സ് എന്നായിരുന്നു ആ ബാലന്റെ പേര്. ലണ്ടനിലെ സംഗീതശാലകളില്‍ ഗായകരായിരുന്ന ചാള്‍സിന്റെ മാതാപിതാക്കള്‍ വളരെക്കാലം മുന്‍പുതന്നെ വേര്‍പിരിഞ്ഞിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന അമ്മ ഹന്നയും, അര്‍ദ്ധ സഹോദരനായ സിഡ്‌നിയുമാണ് ചാള്‍സിന്റെ കുടുംബം.
കടുത്ത ദാരിദ്ര്യത്തില്‍ നിന്നും കരകയറാനും അമ്മയെ ചികിത്സിക്കാനുമായി ചാള്‍സ് ചെയ്യാത്ത ജോലികളില്ല. അച്ചടിശാല, ബാര്‍ബര്‍ഷോപ്പ്, ക്ലിനിക്ക്, സ്റ്റേഷനറിക്കട, ഗ്ലാസ് ഫാക്ടറി എന്നിങ്ങനെ പലയിടത്തായി ജോലിചെയ്തിട്ടും വയറുനിറയെ ഭക്ഷണം വാങ്ങാനുള്ള വക പോലും ചാള്‍സിനു ലഭിച്ചിരുന്നില്ല. ജോലിയും പഠനവും അമ്മയെ ശുശ്രൂഷിക്കലുമായി വളരെബുദ്ധിമുട്ടേറിയ ഒരു ബാല്യത്തിലൂടെയായിരുന്നു ആ കൊച്ചു കലാകാരന്‍ കടന്നു പോയിക്കൊണ്ടിരുന്നത്.
വില്യം പിന്നെ ഒട്ടും താമസിച്ചില്ല. ചാള്‍സിനെ നേരില്‍ക്കണ്ട് തന്റെ ആവശ്യം അറിയിച്ചു. തന്റെ കമ്പനിയില്‍ നര്‍ത്തകനായി ചാള്‍സിന് അവസരം ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും താമസവും, ഒപ്പം ചെറിയ വേതനവും നല്‍കും. ഒന്നാലോചിക്കുക പോലും ചെയ്യാതെ ചാള്‍സ് ആ അവസരം സ്വീകരിച്ചു. ലാന്‍കാഷെയര്‍ ലാഡ്‌സിനൊപ്പം ലണ്ടനിലങ്ങോളമിങ്ങോളം യാത്ര ചെയ്ത് മ്യൂസിക്കലുകള്‍ അവതരിപ്പിച്ചു. അവയില്‍ പലതിലും പ്രധാന നര്‍ത്തകനുമായി. എന്നാല്‍, ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു ചാള്‍സിനെപ്പോഴും ആഗ്രഹം. എന്നെങ്കിലുമൊരിക്കല്‍ കഷ്ടപ്പാടുകളെല്ലാം നീങ്ങുമെന്നും, ഏതെങ്കിലും നാടക കമ്പനിയിലെ പ്രധാന ഹാസ്യതാരമായി താന്‍ മാറുമെന്നും ചാള്‍സ് ഉറച്ചു വിശ്വസിച്ചു.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ചാള്‍സിന്റെ ആഗ്രഹം നിറവേറുക തന്നെ ചെയ്തു. നാടകങ്ങളില്‍ പ്രധാന ഹാസ്യവേഷങ്ങള്‍ ചെയ്തു പ്രശസ്തനാകാന്‍ ആഗ്രഹിച്ച ചാള്‍സ്, നാടകവും കടന്ന് മറ്റു മേഖലകളിലേക്ക് വളര്‍ന്നു. ലോകമെമ്പാടുമുള്ള ഹാസ്യതാരങ്ങളുടെ നിരയിലെ കിരീടം വയ്ക്കാത്ത രാജാവായി. ലോകസിനിമ ചാള്‍സിനു മുന്‍പും ശേഷവും എന്ന് രണ്ടായി വിഭജിക്കപ്പെട്ടു. ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ദരിദ്രബാലന്‍ ചാര്‍ലി ചാപ്ലിനായി മാറിയ കഥ, ലോകം ഇന്നേവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നാടകീയമായ ജീവിത വിജയത്തിന്റെ കഥയായി.
1889 ഏപ്രില്‍ 16നാണ് സൗത്ത് ലണ്ടനിലെ വാള്‍വര്‍ത്തില്‍ ചാര്‍ലി ചാപ്ലിന്റെ ജനനം. അമ്മ ഹന്ന ചാപ്ലിന്‍, അച്ഛന്‍ ചാള്‍സ് ചാപ്ലിന്‍ സീനിയര്‍. മദ്യപാനിയായ പിതാവും മാനസികാസ്വാസ്ഥ്യമുള്ള മാതാവും പറയത്തക്ക വരുമാനമില്ലാത്ത ജീവിതവുമെല്ലാം ചേര്‍ന്ന് നരകതുല്യമായിരുന്നു ചാപ്ലിന്റെ ബാല്യം. പത്തുവയസ്സു പോലും തികയുന്നതിനു മുന്‍പേ പല തവണ ചാപ്ലിന് വര്‍ക്ക് ഹൗസുകളില്‍ ജീവിക്കേണ്ടിവന്നിട്ടുണ്ട്.
അഞ്ചാം വയസ്സില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ചാപ്ലിന്റെ ആദ്യ സ്റ്റേജ് അനുഭവം. സംഗീതശാലകളില്‍ പരിപാടികള്‍ക്കിടെ കാണികളെ പല ഭാവങ്ങളും കാണിച്ച് ചിരിപ്പിക്കുമായിരുന്നു കൊച്ചു ചാപ്ലിന്‍. നൃത്ത-നാടകക്കമ്പനികളില്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ, പതിമൂന്നാം വയസ്സില്‍ ചാപ്ലിന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു.
പല നാടകക്കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷം പതിനാറാം വയസ്സിലാണ് ചാപ്ലിന് ഒരു പ്രധാന വേഷം ലഭിക്കുന്നത്. ‘ഷെര്‍ലക്ക് ഹോംസ്’ എന്ന നാടകത്തിലായിരുന്നു അത്. പതിനെട്ടാം വയസ്സില്‍, നാട്ടില്‍ അറിയപ്പെടുന്ന ഹാസ്യനടനായി ചാപ്ലിന്‍ മാറിക്കഴിഞ്ഞിരുന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള, ആദ്യ കാഴ്ചയില്‍ അന്തര്‍മുഖനെന്നു തോന്നിപ്പിക്കുന്ന ചാപ്ലിന്, ആത്മവിശ്വാസത്തോടെ സ്റ്റേജില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന് പലരും വിധിച്ചു. എന്നാല്‍, എല്ലാ മുന്‍വിധികളും തകര്‍ത്തുടച്ച് കാണികളെ ആര്‍ത്തുചിരിപ്പിക്കുമായിരുന്നു ചാപ്ലിന്‍. നാടകാവതരണത്തിന്റെ ഭാഗമായി 1910ല്‍ ചാപ്ലിനും സംഘവും അമേരിക്കയില്‍ 21 മാസങ്ങള്‍ ചെലവഴിച്ചിരുന്നു. നാടകവേദികളില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ചാര്‍ലി ചാപ്ലിന്‍ എന്ന പ്രതിഭയെ, ലോകശ്രദ്ധയിലെത്തിച്ച സംഭവ പരമ്പരകളുടെ തുടക്കമായിരുന്നു അത്.
അമേരിക്കയിലെ പരിപാടിയ്ക്കു ശേഷം അനവധി അവസരങ്ങള്‍ ചാപ്ലിനെ തേടിയെത്തി. ന്യൂയോര്‍ക്ക് മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീസ്റ്റോണ്‍ സ്റ്റുഡിയോയിലേക്കുള്ളതായിരുന്നു അവയിലൊന്ന്. ആഴ്ചയില്‍ നൂറ്റമ്പത് ഡോളര്‍ പ്രതിഫലം എന്ന ധാരണയില്‍ ചാപ്ലിന്‍ കീസ്റ്റോണിന്റെ ഭാഗമായി. പുതിയൊരു ജീവിതം പ്രതീക്ഷിച്ചെത്തിയ ചാപ്ലിന്‍, പതിയെ ഒരു ഇതിഹാസം തന്നെ രചിക്കാനാരംഭിക്കുകയായിരുന്നു. പിന്നീട് തന്റെ ചലച്ചിത്രങ്ങളെ അടയാളപ്പെടുത്തിയ ‘ദി ലിറ്റില്‍ ട്രാംപ്’ എന്ന നാടോടി കഥാപാത്രത്തെ ചാപ്ലിന്‍ രൂപപ്പെടുത്തിയത് ഇവിടെ വച്ചാണ്.
കീസ്റ്റോണിലെ തന്റെ രണ്ടാമത്തെ ഹാസ്യാവതരണത്തിനു വേണ്ടി ഒരു പുതിയ വേഷവിധാനം ചാപ്ലിന്‍ സ്വീകരിച്ചു: ചാക്കുപോലെ വലിയ പാന്റ്, ഇറുകിയ കോട്ട്, ചെറിയ തൊപ്പിയും പിന്നെ പാദത്തിലും വലിയ ഷൂസും. പ്രായം തോന്നിപ്പിക്കാനായി, മുഖഭാവങ്ങള്‍ മറയ്ക്കാത്ത തരത്തിലുള്ള ഒരു മീശയും ഇതിനൊപ്പം ചേര്‍ത്തു. ഇതായിരുന്നു പില്‍ക്കാലത്ത് ചാപ്ലിന്റെ പ്രതിരൂപമായി മാറിയ ട്രാംപ് എന്ന കഥാപാത്രത്തിന്റെ ആദ്യ വേഷം.
ചാപ്ലിന്‍ എഴുതി സംവിധാനം ചെയ്ത പല പ്രസിദ്ധ ചലച്ചിത്രങ്ങളിലും ട്രാംപായിരുന്നു കേന്ദ്രകഥാപാത്രം. നാടോടിയായ, സ്ഥിരമായി ഒരു വീടില്ലാത്ത ദരിദ്രനാണ് ട്രാംപ്. അല്ലറ ചില്ലറ ജോലികള്‍ ചെയ്‌തോ ചിലപ്പോള്‍ തൊഴില്‍രഹിതനായോ ട്രാംപിനെ കാണാം. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായ ട്രാംപ് മനസ്സില്‍ നന്മയുള്ളയാളാണ്. ഏതു കാലഘട്ടത്തിലും ഏതു ദേശത്തും കണ്ടെത്താവുന്ന ഒരാള്‍. നിര്‍ധനനും അധികാരമില്ലാത്തവനുമായ ട്രാംപിനോട് വൈകാരികമായി ഐക്യപ്പെടാന്‍ ലോകമെങ്ങുമുള്ള സിനിമാസ്വാദകര്‍ക്ക് സാധിച്ചു.
കീസ്റ്റോണിനു ശേഷം എസ്സനേ, മ്യൂച്വല്‍ എന്നീ സിനിമാ കമ്പനികളിലും ചാപ്ലിന്‍ പ്രവര്‍ത്തിച്ചു. ഇതിനോടകം സ്വന്തമായി ചലച്ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്യാന്‍ ആരംഭിച്ചിരുന്നു. കീസ്റ്റോണില്‍ ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ പത്തിരട്ടി തൊട്ടടുത്ത വര്‍ഷം എസ്സനേയില്‍ നിന്നും ആവശ്യപ്പെടാന്‍ മാത്രം വളര്‍ന്നിരുന്നു ചാപ്ലിന്‍.
1915ല്‍ പുറത്തിറങ്ങിയ ‘ദ ട്രാംപ്’ ചാപ്ലിന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു. ഈ ചിത്രത്തോടു കൂടി ട്രാംപ് എന്ന കഥാപാത്രത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമുള്ള സൂക്ഷ്മമായ മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയായി. സ്ലാപ്സ്റ്റിക് കോമഡികള്‍ ചെയ്തുവന്നിരുന്ന ചാപ്ലിന്‍, ആദ്യമായി തന്റെ കഥാപാത്രത്തില്‍ അല്പം വൈകാരികത കൊണ്ടുവന്ന ചലച്ചിത്രം കൂടിയായിരുന്നു ഇത്. നിശ്ശബ്ദചലച്ചിത്രത്തിന്റെ പരിമിതമായ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ചാപ്ലിന്‍ രൂപപ്പെടുത്തിയ രംഗങ്ങളില്‍, കാണികള്‍ മതിമറന്നു ചിരിച്ചു. ചാര്‍ലി ചാപ്ലിന്‍ എന്ന പേര് അമേരിക്കയ്ക്കു പുറത്തും കേട്ടു തുടങ്ങി. ട്രാംപ് ഒരു കാലഘട്ടത്തിന്റെ തന്നെ സാംസ്‌കാരിക ചിഹ്നമായി മാറുകയായിരുന്നു. ലോകസിനിമയില്‍ രാജ്യാന്തര പ്രശസ്തിയുള്ള ആദ്യ സൂപ്പര്‍ താരം അങ്ങനെ പിറവിയെടുത്തു.
ചാര്‍ലി ചാപ്ലിന്‍ ഒരു തരംഗമായി മാറുകയായിരുന്നു പിന്നീടങ്ങോട്ട്. ട്രാംപിന്റെ പുതിയ രൂപഭാവങ്ങള്‍ കാണാന്‍ കാണികള്‍ കാത്തിരുന്നു. ഡോഗ് ലൈഫിലൂടെ ദുഃഖിതനായ കോമാളിയായും ഷോള്‍ഡര്‍ ആംസിലൂടെ പട്ടാളക്കാരനായുമെല്ലാം ചാപ്ലിന്‍ ട്രാംപിനെ അവതരിപ്പിച്ചു. 1921ലായിരുന്നു ചാപ്ലിന്റെ കരിയറിലെ ആദ്യ മുഴുനീള ഫീച്ചര്‍ സിനിമയായ ദ് കിഡ് പുറത്തിറങ്ങിയത്.
മാതാപിതാക്കള്‍ ഉപേക്ഷിച്ച അഞ്ചുവയസ്സുകാരനും ട്രാംപും തമ്മിലുള്ള ബന്ധവും തെരുവിലെ അവരുടെ ജീവിതവും പ്രമേയമാക്കിയ ദ കിഡ് ചലച്ചിത്രാസ്വാദകരും വിമര്‍ശകരും ഒരുപോലെ സ്വീകരിച്ചു. ജീവിക്കാനായി ചെറിയ തട്ടിപ്പുകള്‍ ചെയ്യുന്ന ട്രാംപിന്റെയും ബാലന്റെയും രംഗങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇന്നും ചലച്ചിത്ര പഠിതാക്കള്‍ ആവര്‍ത്തിച്ചു കാണുന്നു. ചാപ്ലിന്‍ സ്ഥിരമായി കൈകാര്യം ചെയ്തു പോന്നിരുന്ന ദാരിദ്ര്യം, അതിജീവനം എന്നീ തീമുകള്‍ക്കൊപ്പം വൈകാരിക രംഗങ്ങളും ദ കിഡിന്റെ പ്രത്യേകതയാണ്.
ട്രാംപ് തന്നെ പ്രധാന കഥാപാത്രമായെത്തിയ ദ ഗോള്‍ഡ് റഷ്, ദ സര്‍ക്കസ്, സിറ്റി ലൈറ്റ്‌സ് എന്നിവയും തുടര്‍ന്ന് പ്രദര്‍ശനത്തിനെത്തി. സിറ്റി ലൈറ്റ്‌സിന്റെ നിര്‍മാണസമയത്ത് ചലച്ചിത്രലോകം നിശ്ശബ്ദചിത്രങ്ങളില്‍ നിന്നും ശബ്ദചിത്രങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു. തിരശ്ശീലയില്‍ ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദവും ആസ്വദിക്കാനുള്ള കൗതുകത്തില്‍ കാത്തിരുന്ന കാണികള്‍ക്കു മുന്നിലേക്ക് സിറ്റി ലൈറ്റ്‌സ് എന്ന ശബ്ദമില്ലാ ചിത്രവുമായാണ് ചാപ്ലിന്‍ എത്തിയത്. തന്റെ സിനിമകള്‍ നിശ്ശബ്ദമായിരിക്കുന്നതാണ് ആശയസംവേദനത്തിന് നല്ലതെന്ന് ചാപ്ലിന്‍ കരുതി. പശ്ചാത്തലസംഗീതം മാത്രം പുതുതായി ചേര്‍ത്തു. ശബ്ദചിത്രങ്ങള്‍ വലിയ ജനസമ്മിതി നേടിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ നിശ്ശബ്ദചിത്രം പുറത്തിറക്കി വിജയിപ്പിക്കാന്‍ അക്കാലത്ത് ചാര്‍ലി ചാപ്ലിന്‍ എന്ന പേരു മാത്രം മതിയായിരുന്നു.
1930കളോടെ ചാപ്ലിന്റെ നിലപാടുകളിലും സിനിമകളിലും വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ കണ്ടുതുടങ്ങി. ആദ്യ കാലഘട്ടം മുതല്‍ക്കു തന്നെ വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും ചാപ്ലിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ടെങ്കിലും, പ്രത്യക്ഷമായി ചാപ്ലിന്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയത് 1936ല്‍ പുറത്തിറങ്ങിയ മോഡേണ്‍ ടൈംസിലൂടെയാണെന്നു പറയാം. ഫാക്ടറിത്തൊഴിലാളിയായാണ് ട്രാംപ് ഇത്തവണ അഭ്രപാളിയിലെത്തിയത്.
സമയം എന്ന സങ്കേതത്തെ മാത്രം അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുന്ന ഫാക്ടറികളെക്കുറിച്ചും അവിടുത്തെ യാന്ത്രികമായ ജീവിതങ്ങളെക്കുറിച്ചുമായിരുന്നു മോഡേണ്‍ ടൈംസ് സംസാരിച്ചത്. ചിത്രത്തിലെ കണ്‍വേയര്‍ ബെല്‍റ്റ് രംഗം എക്കാലത്തേയും മികച്ച കോമിക് സീക്വന്‍സുകളിലൊന്നാണ്. ചാപ്ലിന്‍ സിനിമകള്‍ രാഷ്ട്രീയവും സാമൂഹിക വിമര്‍ശനവും ചര്‍ച്ച ചെയ്യാനാരംഭിച്ചത് പക്ഷേ, പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. മറ്റു ചാപ്ലിന്‍ ചിത്രങ്ങള്‍ പോലെ വന്‍ വിജയമായിരുന്നില്ല മോഡേണ്‍ ടൈംസ്.
ഇതിനു ശേഷമാണ് ഏറെ പ്രസിദ്ധമായ ഗ്രേറ്റ് ഡിക്ടേറ്ററിന്റെ വരവ്. അഡോള്‍ഫ് ഹിറ്റ്‌ലറിനെയും ഫാഷിസത്തെയും നേര്‍ക്കുനേര്‍ വിമര്‍ശിക്കുന്ന ഗ്രേറ്റ് ഡിക്ടേറ്റര്‍, 1940ലാണ് പുറത്തിറങ്ങിയത്. അഡനോയ്ഡ് ഹൈങ്കല്‍ എന്ന സ്വേച്ഛാധിപതിയായും ജൂതമതത്തില്‍പ്പെട്ട ഒരു ബാര്‍ബറായും ഇരട്ടവേഷത്തിലാണ് ചാപ്ലിന്‍ എത്തിയത്. നാസിപ്പടയേയും ഹിറ്റ്‌ലറിനെയും കണക്കറ്റ് പരിഹസിക്കുന്ന ചിത്രം അവസാനിക്കുന്നത് യുദ്ധത്തിനും ഫാഷിസ്റ്റ് ആധിപത്യത്തിനുമെതിരായ ചാപ്ലിന്റെ പ്രസംഗത്തിലാണ്. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഗ്രേറ്റ് ഡിക്ടേറ്റര്‍.
ചലച്ചിത്രമേഖലയില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്നപ്പോഴും, ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ ചാപ്ലിന്റെ ജനപ്രീതിയില്‍ വലിയ ഇടിവു സംഭവിച്ചിരുന്നു. സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പല വിവാദങ്ങളും, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മനുഷ്യക്കടത്ത് കേസും ചാപ്ലിന് വലിയ തിരിച്ചടികളായി. ചാപ്ലിന്റെ രാഷ്ട്രീയമായിരുന്നു മറ്റൊരു വിഷയം. തൊഴിലാളികളെ ഫാക്ടറി യന്ത്രങ്ങളുടെ ഭാഗമായി മാത്രം പരിഗണിക്കുന്ന വ്യവസ്ഥിതിയ്‌ക്കെതിരെയുള്ള മോഡേണ്‍ ടൈംസും, സ്വേച്ഛാധിപത്യത്തെ നിശിതമായി വിമര്‍ശിച്ച ഗ്രേറ്റ് ഡിക്ടേറ്ററും പുറത്തിറങ്ങിയതോടെ, ചാപ്ലിന്‍ കമ്മ്യൂണിസ്റ്റാണ് എന്നൊരു വാദം ഒരു വിഭാഗം അമേരിക്കക്കാര്‍ ഉയര്‍ത്തിത്തുടങ്ങിയിരുന്നു.
എന്നാല്‍, ബാല്യകാലം മുതല്‍ക്കേ രൂപപ്പെട്ടുവന്നിട്ടുള്ള ചാപ്ലിന്റെ രാഷ്ട്രീയം ആദ്യ കാല സിനിമകളില്‍പ്പോലും പ്രകടമായിരുന്നു. കുട്ടിക്കാലത്ത് കടന്നുപോകേണ്ടിവന്ന ദുരനുഭവങ്ങള്‍, ചാപ്ലിനെ അടിസ്ഥാനവര്‍ഗ്ഗത്തോട് അനുകമ്പയുള്ളയാളാക്കി മാറ്റിയിരുന്നു. അധികാരവര്‍ഗ്ഗത്തോട് നിരന്തരം കലഹിക്കുകയും അവരെ കബളിപ്പിച്ചു ജീവിക്കുകയും ചെയ്യുന്ന ട്രാംപ് എന്ന കഥാപാത്രം തന്നെ അതിനു തെളിവാണ്.
മുതലാളിത്ത വ്യവസ്ഥിതിയെ വിമര്‍ശിച്ചുകൊണ്ടുള്ള മോണ്‍സ്യോര്‍ വെര്‍ദോ എന്ന ചലച്ചിത്രം കൂടി പുറത്തിറങ്ങിയതോടെ, ചാപ്ലിന്‍ അമേരിക്കയുടെ കണ്ണിലെ കരടായി. കമ്മ്യൂണിസ്റ്റുകളുമായുള്ള അടുത്ത ചങ്ങാത്തവും അഭിപ്രായപ്രകടനങ്ങളും കൂടിയായപ്പോഴേക്കും, ചാപ്ലിനെ രാജ്യത്തു നിന്നും പുറത്താക്കുക എന്ന ഉദ്ദേശത്തോടെ എഫ്.ബി.ഐ അന്വേഷണവും ആരംഭിച്ചു. ചാപ്ലിന്റെ ജീവിതം വഴിവിട്ടതാണെന്നും, അന്താരാഷ്ട്ര സെക്‌സ് ട്രാഫിക്കിംഗ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നുമായിരുന്നു ആരോപണം. തന്റെ 54ാം വയസ്സില്‍ ചാപ്ലിന്‍ 18 വയസ്സുകാരി ഊന ഒനീലിനെ വിവാഹം ചെയ്തതും ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
വിമര്‍ശനങ്ങളുടെയും നിയമനടപടികളുടെയും ബഹളങ്ങള്‍ക്കിടെ, 1952ല്‍ ചാപ്ലിന്‍ അമേരിക്ക വിട്ടു. എങ്കിലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ കളിയാക്കുന്ന എ കിംഗ് ഇന്‍ ന്യൂയോര്‍ക്ക് പോലുള്ള ചിത്രങ്ങള്‍ ചാപ്ലിന്‍ വീണ്ടും നിര്‍മിച്ചുകൊണ്ടിരുന്നു. 1970കളില്‍, തന്റെ 80ാം വയസ്സിലേക്ക് കടക്കുമ്പോഴും പുതിയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളിലും എഴുത്തിലുമായിരുന്നു ചാപ്ലിന്‍. കഠിനമായ ശാരീരിക അവശതകള്‍ അലട്ടിയിരുന്ന ചാപ്ലിന്‍, 1977 ഡിസംബര്‍ 25ന് സ്വിറ്റസര്‍ലന്റില്‍ വച്ച് അന്തരിച്ചു.
മരണത്തിനു ശേഷവും ചാപ്ലിന്റെ ജീവിതത്തില്‍ വിവാദങ്ങളൊഴിഞ്ഞില്ല. മാസങ്ങള്‍ക്കു ശേഷം, ചാപ്ലിന്റെ ശവകുടീരം തുറന്നിരിക്കുന്നതായി പരിസരവാസികള്‍ കണ്ടെത്തി. കല്ലറയില്‍ നിന്നും ചാപ്ലിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നഷ്ടമായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കളെത്തേടി ദിവസങ്ങള്‍ക്കു ശേഷം ഒരു വിലപേശല്‍ സന്ദേശമെത്തി. ഊന ചാപ്ലിനില്‍ നിന്നും പണം തട്ടുക എന്ന ഉദ്ദേശത്തോടെ ചിലര്‍ ചാപ്ലിന്റെ മൃതശരീരം മോഷ്ടിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ചാപ്ലിന്റെ മൃതദേഹം കണ്ടെടുക്കുകയും, പിന്നീട് പുതിയൊരു ശവകുടീരത്തില്‍ കോണ്‍ക്രീറ്റു ചെയ്ത് അടക്കം ചെയ്യുകയും ചെയ്തു.
ചലച്ചിത്രലോകത്തിന് അളവില്‍ക്കവിഞ്ഞ സംഭാവനകള്‍ നല്‍കി കടന്നുപോയിട്ടും, ചാര്‍ലി ചാപ്ലിന്‍ ഇന്നും കാഴ്ചക്കാരെ ആര്‍ത്തുചിരിപ്പിക്കുകയാണ്. പാകമല്ലാത്ത പാന്റും ടൂത്ത്ബ്രഷ് മീശയും പോലുള്ള കറുത്ത തൊപ്പിയും ധരിച്ച ട്രാംപിന്റെ രൂപത്തില്‍ ചാപ്ലിന്‍ എന്ന കലാകാരന്‍ ലോകമെങ്ങും ഇന്നും ഓര്‍മിക്കപ്പെടുന്നു. ചേഷ്ടകള്‍ കൊണ്ടും ശരീരചലനങ്ങള്‍ കൊണ്ടും കാണികളെ ചിരിപ്പിക്കുന്നയാളായല്ല, മറിച്ച്, പണവും അധികാരവുമുള്ളവന്റെ ലോകത്ത് അതിജീവിക്കാന്‍ പല വിദ്യകളും പയറ്റുന്ന ട്രാംപിനെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള ഒരു സന്ദേശമായി വാര്‍ത്തുവച്ച കലാകാരനായാണ് ചാര്‍ലി ചാപ്ലിന്‍ അടയാളപ്പെടുത്തപ്പെടുന്നത്.
മഴയത്ത് നടക്കാനാണെനിക്കിഷ്ടം എന്നാല്‍ എന്റെ കണ്ണീരിനെ ആര്‍ക്കും കാണാന്‍ കഴിയില്ലല്ലോ എന്നായിരുന്നു ഒരിക്കല്‍ ചാപ്ലിന്‍ പറഞ്ഞിരുന്നത്. ട്രാംപിന്റെ നിസ്സഹായതകളിലും ദയനീയമായ ചെറുത്തുനില്‍പ്പുകളിലും ഹാസ്യം കാണുന്നവര്‍ക്ക് തൊട്ടടുത്ത നിമിഷം യാഥാര്‍ത്ഥ്യത്തിന്റെ വെളിപാടുണ്ടാക്കി ഞെട്ടിക്കുന്ന ചാപ്ലിന്‍ മാജിക് ഇനി വരാനിരിക്കുന്ന തലമുറകളെയും അതിശയിപ്പിക്കും. ഒപ്പം, തെരുവില്‍ നിന്നും ലോകസിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ഒരു പത്തുവയസ്സുകാരന്റെ കഥയും.
- Charlie Chaplin
RELATED News
Activate your premium subscription today
- Latest News
- Weather Updates
- Saved Items
- Change Password
ലോകത്തെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച നടന്‍ കരയുമ്പോള്‍ കൂടെ കരയാതിരിക്കാനാകുമോ?
ജി. പ്രമോദ്
Published: May 10 , 2019 06:52 AM IST
Link Copied
ആത്മാര്‍ഥതയോടെയല്ലാതെ ഒരു വാക്കുപോലും എഴുതിയിട്ടില്ലാത്ത ആത്മകഥ
Mail This Article
അറുപിശുക്കനെന്നു കീര്‍ത്തി കേട്ടിട്ടുണ്ടെങ്കിലും എഴുതാനിരുന്നപ്പോള്‍ വാക്കുകളില്‍ പിശുക്കു കാട്ടിയിട്ടില്ല ചാര്‍ലി ചാപ്ളിന്‍. ദ്രോഹിച്ച് ആനന്ദിക്കുന്നതില്‍ സന്തോഷം അനുഭവിക്കുന്നവന്‍ എന്ന ആക്ഷേപം കേട്ടിരുന്നെങ്കിലും എഴുത്തില്‍ അദ്ദേഹം ദ്രോഹിച്ചത് തന്നെത്തന്നെ. ദുരഭിമാനിയും നിഷ്ഠൂരനുമെന്നു സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നെങ്കിലും അഭിമാനത്തിന്റെ അവസാനത്തെ പുറന്തോടും ഊരിക്കളഞ്ഞിട്ടാണ് കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയത്. കാമുകിമാര്‍ ഏറെയുണ്ടായിരുന്നെങ്കിലും സ്നേഹത്തിനുവേണ്ടി താന്‍ എത്രമാത്രം ദാഹിച്ചിരുന്നെന്നു സമ്മതിച്ചത്. പ്രശസ്തിയുടെയും തിരക്കിന്റെയും കൊടുമുടി കയറിയിട്ടും ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കായിരുന്നു എന്നു പരിതപിച്ചത്. ആത്മാര്‍ഥതയോടെയല്ലാതെ ഒരു വാക്കുപോലും എഴുതിയിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകം ഏറ്റെടുത്തു. സത്യസന്ധമായല്ലാതെ ഒരു അനുഭവവും എഴുതിയിട്ടില്ലാത്തതിനാല്‍ നാടകീയമായ ആ അനുഭവങ്ങളെയും ലോകം ഉള്‍ക്കൊണ്ടു. അഭിനയശേഷിയെന്നപോലെ എഴുത്തിലെ പ്രതിഭയേയും അംഗീകരിച്ചു. എഴുത്തുകാരുടെ ആത്മകഥകളേക്കാള്‍ മൂല്യമുണ്ട് ഇന്നും ചാര്‍ലി ചാപ്ളിന്റെ ആത്മകഥയ്ക്ക്. ലോകഭാഷകളില്‍, പുതിയ എഡിഷനുകളായി വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ സ്വന്തം കഥ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ തലമുറയേയും ആനന്ദിപ്പിച്ചുകൊണ്ട്. കരയിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടും. ഒടുവില്‍ ഒരു പുസ്തകമെന്നതിനേക്കാള്‍ ജീവനുള്ള ഒരു വ്യക്തിയെയെന്നപോലെ ചാപ്ളിന്റെ ആത്മകഥയെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു.
സൗന്ദര്യത്താല്‍ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച നടിമാര്‍ കൂട്ടിനുണ്ടായിരുന്നെങ്കിലും ചാപ്ളിന്റെ ഏറ്റവും പ്രിയപ്പെട്ട കാമുകി ഒരു നിഘണ്ടു ആയിരുന്നു. ഏതു രാജ്യത്തു പോയാലും, എത്ര വില കൂടിയ മുറിയില്‍ താമസിച്ചാലും, ഏറ്റവും ചെലവേറിയ ഭക്ഷണം കഴിച്ചാലുമെല്ലാം അദ്ദേഹത്തിന്റെ മുറിയില്‍ എപ്പോഴും വിശിഷ്ടമായ സ്ഥാനമുണ്ടായിരുന്ന നിഘണ്ടു. അനുവാദം ചോദിക്കാതെ അദ്ദേഹത്തിന്റെ മുറിയില്‍ ഇരിക്കാന്‍ അവകാശം ഉണ്ടായിരുന്ന ഏകവസ്തു. ആ വലിയ പുസ്തകത്തില്‍നിന്നാണ് അദ്ദേഹം പഠിച്ചത്. ദിവസവും ഒരോ പുതിയ വാക്ക് എന്ന ക്രമത്തില്‍. സ്കൂളില്‍ പോയിട്ടില്ലാത്ത, കോളജില്‍ പോയിട്ടില്ലാത്ത, അധ്യാപകരില്ലാത്ത ചാപ്ളിന്റെ ഗുരുവും ശിഷ്യനുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. ദിവസവും ഉപയോഗിച്ചിട്ടും പഴഞ്ചനാകാതിരുന്ന ആ നിഘണ്ടു. അതില്‍നിന്ന് ഉള്‍ക്കൊണ്ട വാക്കുകളെ അദ്ദേഹം സ്നേഹിച്ചു. ആരാധിച്ചു. സ്വപ്നം കണ്ടു. ജീവിതസായാഹ്നത്തില്‍ എഴുതാനിരുന്നപ്പോള്‍ പ്രിയപ്പെട്ട കാമുകിമാരെന്നപോലെ വാക്കുകള്‍ അദ്ദേഹത്തെ തേടിയെത്തി. കരച്ചിലും ചിരിയും സഹതാപവും അനുകമ്പയുമൊക്കെയായി അവര്‍ അദ്ദേഹത്തിന്റെ പേജുകളില്‍ നൃത്തം ചെയ്തു. അതിന്റെ ഫലമാണ് ചാര്‍ലി ചാപ്ളിന്റെ കഥാപുസ്തകം – എന്റെ ആത്മകഥ.
കഥ വായിച്ചവരൊക്കെ പരസ്പരം ചോദിച്ചു – ഇതൊക്കെ ചാപ്ളിന്‍ എഴുതിയതാണോ? അദ്ദേഹത്തിന് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിവുണ്ടോ? ഭാവനയും ഭാവുകത്വവുമുണ്ടോ?
സ്വന്തം സിനിമകള്‍ക്ക് തിരക്കഥകള്‍ സ്വയമെഴുതുകയും അവ സ്വയം സംവിധാനം ചെയ്യുകയും സംഗീതം സ്വയം ചിട്ടപ്പെടുത്തുകയും ചെയ്തയാളെക്കുറിച്ചാണ് സംശിയിക്കുന്നത്. എണ്‍പതോളം സിനിമകളിലൂടെ 65 വര്‍ഷം സ്ക്രീനില്‍ നിറഞ്ഞുനിന്ന നിശ്ശബ്ദ സാന്നിധ്യത്തെക്കുറിച്ച്. എഴുത്തിനെ മിനുക്കിയെടുക്കാനും ഭംഗിയാക്കാനും നിഴലെത്തുകാരന്‍ ഉണ്ടിയിരുന്നോ എന്നു സംശയിച്ചവര്‍ അദ്ദേഹത്തിന്റെ ദിനചര്യ കൂടിയറിയണം. പ്രത്യേകിച്ച് ആത്മകഥ എഴുതിയ ആറു വര്‍ഷങ്ങളില്‍. ദിവസവും രാവിലെ സ്വിറ്റ്സര്‍ലന്‍ഡിലെ തന്റെ ഓഫിസിലേക്കു പോകുന്നതുപോലെ, ഭാര്യ ഊനയോടു യാത്ര പറഞ്ഞ്, ചുംബനം നല്‍കി, അദ്ദേഹം ലൈബ്രറിയിലേക്കു പോയി. ദിവസവും മൂന്നു നിശ്ചിത നേരങ്ങളില്‍. ആറുവര്‍ഷത്തെ നിരന്തരമായ അധ്വാനം. ഗവേഷണമില്ല. തിരിഞ്ഞുനോട്ടമില്ല. ഓര്‍മക്കുറിപ്പുകളെ ആശ്രയിക്കുന്നില്ല. മനസ്സില്‍ മുദ്രിതമായ അനുഭവങ്ങള്‍ മാത്രം എഴുതി. മനസ്സു തൊടുന്ന ഭാഷയില്‍. കുട്ടിക്കാലത്തെ ചില അനുഭവങ്ങളുടെ കാര്യത്തില്‍ സംശയം തോന്നിയപ്പോള്‍ ജ്യേഷ്ഠന്‍ സിഡ്നിയോടു ചോദിച്ചു. പുസ്തകം പുറത്തുവന്നതിനുശേഷം ഗവേഷകര്‍ സത്യവസ്ഥ അറിയാന്‍ ചരിത്രം പരിശോധിച്ചു. സമകാലികരെ കണ്ടു. എല്ലാം കൃത്യം.. കിറുകൃത്യം. ഒരു കംപ്യൂട്ടറിനെപ്പോലും തോല്‍പിക്കുന്ന സൂക്ഷ്മതയും കൃത്യതയും. ഉള്ളില്‍ കരഞ്ഞുകൊണ്ട് പുറമെ ചരിക്കാതെ ചിരിപ്പിച്ച നടന് എല്ലാം മനഃപാഠം. ചെറിയ, ചെറിയ ദൃശ്യങ്ങള്‍ പോലും. മദ്യശാലകളുടെ ഇരുണ്ട മൂലകളില്‍ അച്ഛനെ അന്വേഷിച്ചുപോയതുമുതല്‍ കിടപ്പുമുറിയില്‍ സുഖം പകരാനെത്തിയ കാമുകിമാരുടെ പേരുവരെ. പിതൃത്വ പരിശോധനയ്ക്കായി കോടതികളിലേക്കു വലിച്ചിഴച്ച സൗന്ദര്യത്തിടമ്പുകളുടെ ഭാവപ്രകടനങ്ങള്‍ വരെ. ഏറ്റവുമധിക കാലം നീണ്ടുനിന്ന അവസാന ദാമ്പത്യബന്ധത്തിലെ നായിക ഊനയെ 17-ാം വയസ്സില്‍ ആദ്യം കണ്ട രംഗം വരെ. തനിക്കുവേണ്ടത് മറ്റൊരു നടിയെ ആണെന്നു പറഞ്ഞ് ഇറങ്ങിപ്പോയെങ്കിലും സിനിമയിലും ജീവിതത്തിലും ഊന നായികയായതിനെക്കുറിച്ച്. പ്രശസ്തിയും സമ്പത്തും ആവോളം തന്ന രാജ്യം ചവിട്ടിപ്പുറത്താക്കിയതിനെക്കുറിച്ച്.
ചാപ്ളിന്റെ തന്നെ വാക്കുകള്‍ സ്മിത മീനാക്ഷിയുടെ വശ്യമാര്‍ന്ന മലയാളത്തില്‍ വായിക്കൂ... അവസാന പേജിലെ അവസാന വാക്കുകള്‍:
സന്തോഷത്തിനൊരു പ്രതികൂല വശവുമുണ്ടെന്ന് ഷോപ്പന്‍ഹെയര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഞാനതിനോടു വിസമ്മതിക്കുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി സന്തോഷമെന്തെന്ന് ഞാനറിയുന്നു. വളരെനല്ല ഒരു ഭാര്യയുമായി ജീവിതം പങ്കിടാനുള്ള ഭാഗ്യമെനിക്കുണ്ടായി. അതേക്കുറിച്ച് കൂടുതലെഴുതണമെന്നുണ്ട്. പക്ഷേ, അതില്‍ പ്രണയമുണ്ട്. ആത്മാര്‍ഥ പ്രണയമാണ് എല്ലാ മോഹഭംഗങ്ങളേക്കാളും മനോഹരം. എന്തെന്നാല്‍, അതൊരാള്‍ക്ക് ആവിഷ്കരിക്കാവുന്നതിലും മേലെയാണ്. ഊനയോടൊപ്പം ജീവിച്ചുതുടങ്ങിയതില്‍പ്പിന്നെ, അവളുടെ സ്വഭാവത്തിന്റെ ആഴവും സൗന്ദര്യവും എനിക്കൊരു നിരന്തര വെളിപാടായി മാറി. വിവേയുടെ ഇടുങ്ങിയ നടപ്പാതകളിലൂടെ എനിക്കു മുന്‍പിലായി ലാളിത്യമാര്‍ന്ന അന്തസ്സോടെ, നേര്‍ത്ത ചെറിയ ശരീരം നിവര്‍ത്തിപ്പിടിച്ച് ഏതാനും വെള്ളിവരകള്‍ വീണ കറുത്തമുടി പിന്നാക്കമൊതുക്കിവച്ച് അവള്‍ നടന്നുപോകുമ്പോള്‍, പൊടുന്നനേ അവളെക്കുറിച്ചുള്ള സ്നേഹാദരങ്ങള്‍ എന്നില്‍ നിറയുന്നു. ഞാന്‍ ഗദ്ഗദകണ്ഠനാകുന്നു.
ലോകത്തെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച നടന്‍ കരയുമ്പോള്‍ കരയാതിരിക്കാനാകുമോ...
ഏറ്റവും കൂടുതല്‍ പ്രണയിച്ച മനുഷ്യന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ പ്രണയത്തില്‍ വിശ്വസിക്കാതിരിക്കാനാകുമോ...?
- Latest News
- Grihalakshmi
- Forgot password
- My bookmarks
- Special Pages
- International Translation Day 2022
- international translation day 2022
ഞാനൊരു ദരിദ്രജീവിതം പെട്ടെന്നു പിന്നിലുപേക്ഷിക്കുകയാണ്... | 'എന്റെ ആത്മകഥ'യില്‍ ചാര്‍ളി ചാപ്‌ളിന്‍
സ്മിത മീനാക്ഷി
29 september 2022, 04:37 pm ist, ചെറുപ്പക്കാരാ, ഇതു വായിച്ച് തലക്കനം തോന്നരുത്,' അദ്ദേഹം ഗൗരവത്തില്‍ പറഞ്ഞു. വിനയത്തെയും മഹാമനസ്‌കതയെയും കുറിച്ചു പ്രഭാഷണങ്ങള്‍ നടത്തിയിട്ട് ലണ്ടന്‍ ട്രോപ്പിക്കല്‍ ടൈംസില്‍ വന്ന നിരൂപണം എന്നെ വായിച്ചുകേള്‍പ്പിച്ചു. ഞാനതോരോ വാക്കും ഓര്‍മിക്കുന്നുണ്ട്..
ചാർളി ചാപ്‌ളിൻ
ലോകത്തിന് മുമ്പില്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത ഒരേയൊരു പ്രതിഭയാണ് ചാര്‍ളി ചാപ്‌ളിന്‍. അദ്ദേഹത്തിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സ്മിത മീനാക്ഷിയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു അധ്യായം അന്താരാഷ്ട്രവിവര്‍ത്തനദിനത്തില്‍ വായിക്കാം.
ര ക്ഷപ്പെടാനാവാത്തവിധം ദുര്‍ഘടമായ മൂലയിലൊതുക്കപ്പെട്ട് അടി വീഴുന്നതു കാത്തിരിക്കുന്ന അന്ധനായ എലിയെപ്പോലെ, ജീവിതം തോന്നിപ്പിച്ചുവെന്ന അര്‍ഥത്തില്‍ ജോസഫ് കോണ്‍റാഡ് ഒരിക്കലൊരു സുഹൃത്തിനെഴുതി: ഞങ്ങളുടെയെല്ലാം ഭീതിദമായ സാഹചര്യങ്ങള്‍ വിശദീകരിക്കുവാന്‍ ഈ ഉപമയ്ക്കു കഴിയുമായിരുന്നു; എന്നിരുന്നാലും, ഞങ്ങളില്‍ ചിലരില്‍ ഭാഗ്യത്തിന്റെ കടാക്ഷമുണ്ടായി. ആ കടാക്ഷം പതിച്ചത് എന്നിലായിരുന്നു.
ഒരു പത്രവില്പനക്കാരനും അച്ചടിത്തൊഴിലാളിയും കളിപ്പാട്ടനിര്‍മാതാവും കണ്ണാടിവാര്‍പ്പുകാരനും ഡോക്ടറുടെ സഹായിയും ഒക്കെയായിരുന്നുവെങ്കിലും ഈ തൊഴില്‍സംബന്ധമായ അലച്ചിലുകള്‍ക്കിടയ്ക്കും സിഡ്നിയെപ്പോലെതന്നെ നടനാകുക എന്ന ആത്യന്തികമായ ലക്ഷ്യത്തില്‍നിന്ന് ഞാനൊരിക്കലും കണ്ണെടുത്തിരുന്നില്ല. അതിനാല്‍ ജോലികള്‍ക്കിടെ ഞാനെന്റെ ഷൂസ് പോളീഷു ചെയ്ത്, വൃത്തിയുള്ള വേഷം ധരിച്ച് സ്ട്രാന്‍ഡിലെ ബെഡ്ഫോര്‍ഡ് തെരുവിലുള്ള ബ്ലാക്ക്മോര്‍ തിയേട്രിക്കല്‍ ഏജന്‍സിയില്‍ ഇടയ്ക്കിടെ പോയിരുന്നു. എന്റെ വസ്ത്രങ്ങളുടെ അവസ്ഥ കൂടുതല്‍ സന്ദര്‍ശനങ്ങളനുവദിക്കാത്ത തരത്തിലാകുന്നതുവരെ ഞാനതു തുടര്‍ന്നു.
ആദ്യതവണ പോയപ്പോള്‍ കുറ്റമറ്റ രീതിയില്‍ വേഷം ധരിച്ച, സ്ത്രീകളും പുരുഷന്മാരുമായ നടന്മാരെക്കൊണ്ട് അവിടം അലങ്കരിക്കപ്പെട്ടിരുന്നു. ഗാംഭീര്യമുള്ള ഭാവത്തില്‍ അവര്‍ പരസ്പരം സംസാരിക്കുകയായിരുന്നു. എന്റെ പഴകി നരച്ച കോട്ടും വിരലുകളുടെ ഭാഗം അല്പം തള്ളിനിന്ന ഷൂസും മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ദയനീയമാംവിധം നാണിച്ച്, വാതിലിനരികിലുള്ള അകന്ന കോണില്‍ അന്ധാളിപ്പോടെയാണു ഞാന്‍ നിന്നത്. അകത്തെ ഓഫീസ്മുറിയില്‍നിന്നൊരു ഗുമസ്തന്‍ ശബ്ദമുയര്‍ത്തിക്കൊണ്ടു വരികയും നടന്മാരുടെ ഇടയിലൂടെ വിളവെടുപ്പിനെന്നപോലെ നടന്ന് 'നിങ്ങള്‍ക്കൊന്നുമില്ല. നിങ്ങള്‍ക്കും, നിങ്ങള്‍ക്കുമില്ല' എന്നു പറയും. അതോടെ ഒരു പള്ളിമുറി ഒഴിയുന്നതുപോലെ ഓഫീസ് വിജനമാകും. ഒരവസരത്തില്‍ ഞാന്‍ മാത്രമാണ് അവിടെയവശേഷിച്ചത്. എന്നെ കണ്ടപ്പോഴയാള്‍ പെട്ടെന്നു നിന്നു. 'നിനക്കെന്താ വേണ്ടത്?' കൂടുതല്‍ ഭക്ഷണമാവശ്യപ്പെടുന്ന ഒലിവര്‍ ട്വിസ്റ്റിനെപ്പോലെയാണെനിക്കു സ്വയമെന്നെ തോന്നിയത്. 'കുട്ടികളുടെ എന്തെങ്കിലും ഭാഗമുണ്ടോ?' ഞാന്‍ ഉമിനീര്‍ വിഴുങ്ങി.
'നീ പേരു ചേര്‍ത്തിട്ടുണ്ടോ?' ഇല്ലെന്നു ഞാന്‍ തലയാട്ടി. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാളെന്നെ അടുത്തുള്ള ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോകുകയും എന്തെങ്കിലും വന്നാല്‍ അറിയിക്കാമെന്നു പറഞ്ഞ് എന്റെ പേരും വിലാസവും മറ്റു വിവരങ്ങളും എഴുതിയെടുക്കുകയും ചെയ്തു. ഒരു കടമ നിര്‍വഹിച്ച സന്തോഷത്തോടെയും എന്നാല്‍ അതില്‍നിന്ന് പ്രത്യേകിച്ചൊന്നുമുണ്ടാകാത്തതില്‍ കൃതജ്ഞതാപൂര്‍വവും ഞാന്‍ മടങ്ങി. സിഡ്നി മടങ്ങിവന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്കൊരു പോസ്റ്റ്കാര്‍ഡ് ലഭിച്ചു: 'സ്ട്രാന്‍ഡ് ബെഡ്ഫോര്‍ഡ് സ്ട്രീറ്റിലെ ബ്ലാക്ക്മോര്‍ ഏജന്‍സിയിലേക്കു വരുമോ?'
പുതിയ വേഷം ധരിച്ച് അവിടെയെത്തിയ ഞാന്‍ മിസ്റ്റര്‍ ബ്ലാക്ക്മോറിന്റെ മുറിയിലേക്കു നയിക്കപ്പെട്ടു. സര്‍വശക്തനും സൂക്ഷ്മപരിശോധകനുമെന്ന് ഞാനൂഹിച്ച മിസ്റ്റര്‍ ബ്ലാക്ക്മോര്‍ കരുണാമയനായിരുന്നു. അദ്ദേഹമെനിക്ക് ചാള്‍സ് ഫ്രോഹ്‌മാന്റെ ഓഫീസിലെ മിസ്റ്റര്‍ സി.ഇ. ഹാമില്‍ട്ടണു കൊടുക്കുവാന്‍വേണ്ടി ഒരു കത്തു തന്നു. അതു വായിച്ച മിസ്റ്റര്‍ ഹാമില്‍ട്ടണ്‍, ഞാനെത്ര ചെറിയ കുട്ടിയാണെന്നു കണ്ട് അദ്ഭുതപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്തു. സത്യത്തില്‍ ഞാനെന്റെ പ്രായത്തെക്കുറിച്ചു നുണ പറഞ്ഞിരുന്നു, പന്ത്രണ്ടര വയസ്സുള്ള ഞാന്‍ പതിനാലെന്നാണു പറഞ്ഞിരുന്നത്. ഷെര്‍ലക് ഹോംസിന്റെ പരിചാരകനായ ബില്ലിയുടെ വേഷമായിരുന്നു ഞാന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ശരത്കാലസമയത്താരംഭിക്കുന്ന നാല്പതാഴ്ച നീളുന്ന ഒരു പ്രദര്‍ശനയാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നത്.
'അതിനു മുന്‍പ്, ഷെര്‍ലക് ഹോംസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്റര്‍ എഛ്. എ. സെയിന്റ്സ്ബറി എഴുതിയ ജിം, ദ റൊമാന്‍സ് ഓഫ് എ കോക്ക്നി എന്ന പുതിയ നാടകത്തില്‍ വളരെ നല്ല ഒരു കുട്ടിക്കഥാപാത്രമുണ്ട്.' ഹോംസ് നാടകയാത്രയ്ക്കു മുന്‍പായി പരീക്ഷണപ്രദര്‍ശനമായി ജിം കിങ്സ്റ്റണില്‍ ചെയ്യുന്നുണ്ട്. ഒരാഴ്ചയില്‍ രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങുമാണു ശമ്പളം. ഷെര്‍ലക് ഹോംസിനു ലഭിക്കുവാന്‍ പോകുന്ന അതേ പ്രതിഫലം. ആ തുക ഒരു അപ്രതീക്ഷിത ആകര്‍ഷണമായിരുന്നെങ്കിലും ഞാന്‍ അദ്ഭുതം പുറത്തു കാണിച്ചില്ല. 'അതേപ്പറ്റിയെല്ലാം എനിക്കെന്റെ സഹോദരന്റെ അഭിപ്രായം ചോദിക്കണം.' ഞാന്‍ ഗൗരവപൂര്‍വം പറഞ്ഞു.
മിസ്റ്റര്‍ ഹാമില്‍ട്ടണ്‍ വളരെ സന്തോഷവാനായാണു കാണപ്പെട്ടത്. അദ്ദേഹം എല്ലാ ഓഫീസ് ജോലിക്കാരെയും എന്നെക്കാണാനായി കൂട്ടിക്കൊണ്ടുവന്നു. 'ഇതാണു നമ്മുടെ ബില്ലി! നിങ്ങള്‍ക്കെന്തു തോന്നുന്നു?' എല്ലാവരും സന്തോഷിക്കുകയും എന്നെ നോക്കി മനോഹരമായി പുഞ്ചിരിക്കുകയും ചെയ്തു. എന്താണു സംഭവിക്കുന്നത്? പെട്ടെന്ന് ലോകം മാറിയതായി കാണപ്പെട്ടു. അതെന്നെ സ്നേഹപൂര്‍വമായ ആലിംഗനത്തിലൊതുക്കുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനു ശേഷം മിസ്റ്റര്‍ സെയിന്റ്സ്ബറിക്കു നല്കുവാനായി മിസ്റ്റര്‍ ഹാമില്‍ട്ടണ്‍ എനിക്കൊരു കത്തു തന്നു. ലെയ്സെസ്റ്റര്‍ സ്‌ക്വയറിലെ ഗ്രീന്റൂം ക്ലബ്ബില്‍ എനിക്കദ്ദേഹത്തെ കാണാന്‍ കഴിയുമെന്നും പറഞ്ഞു. അങ്ങോട്ടു പോകുവാനായി ഞാനിറങ്ങിനടന്നത് മേഘങ്ങളിലൂടെയാണ്.
അതേ കാര്യങ്ങളാണു ഗ്രീന്റൂം ക്ലബ്ബിലുമുണ്ടായത്. എന്നെ കാണുവാനായി മിസ്റ്റര്‍ സെയിന്റ്സ്ബറി മറ്റ് അംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി. അപ്പോള്‍ത്തന്നെയദ്ദേഹം സാമ്മിയുടെ നാടകഭാഗങ്ങള്‍ എനിക്കു തന്നു. അത് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണെന്നു പറയുകയും ചെയ്തു. അതപ്പോള്‍ത്തന്നെ വായിക്കുവാന്‍ പറയുമോയെന്ന ഭയം എന്നെ പരിഭ്രമിപ്പിച്ചു. എനിക്കത് വായിക്കാനാകുമായിരുന്നില്ല എന്നതിനാല്‍ അതപമാനമാകുമായിരുന്നു. ഭാഗ്യവശാല്‍, ഒരാഴ്ചകൂടി അഭിനയപരിശീലനം ആരംഭിക്കുന്നില്ല എന്നുള്ളതുകൊണ്ട് അതു വീട്ടില്‍ കൊണ്ടുപോയി ഒഴിവുസമയത്ത് വായിക്കുവാനാണദ്ദേഹം പറഞ്ഞത്.
സന്തോഷത്തില്‍ മതിമറന്ന ഞാന്‍ ബസ്സില്‍ക്കയറി വീട്ടിലേക്കു പോയി. സംഭവിച്ചതിനെപ്പറ്റിയെല്ലാം ചിന്തിച്ചു മനസ്സിലാക്കുവാന്‍ തുടങ്ങി. ഞാനൊരു ദരിദ്രജീവിതം പെട്ടെന്നു പിന്നിലുപേക്ഷിക്കുകയാണ്, ഒരു ചിരകാലസ്വപ്നത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. എന്റെ അമ്മ പറഞ്ഞുകൊണ്ടേയിരുന്ന, അത്യധികം ആഗ്രഹിച്ചിരുന്ന സ്വപ്നം ഞാനൊരു നടനാകണമെന്നത്! അതെല്ലാം പെട്ടെന്നു സത്യമായിരിക്കുന്നു, തീര്‍ത്തും അപ്രതീക്ഷിതമായി. ഞാനെന്റെ കഥാപാത്രത്തിന്റെ കഥാഭാഗങ്ങളുള്ള കടലാസുകളില്‍ തൊട്ടുകൊണ്ടിരുന്നു. അതിനൊരു ബ്രൗണ്‍പേപ്പര്‍കൊണ്ടുള്ള പൊതിച്ചിലുണ്ടായിരുന്നു. ജീവിതത്തില്‍ എന്റെ കൈയില്‍ പിടിച്ചിട്ടുള്ളതില്‍വെച്ചേറ്റവും പ്രധാനപ്പെട്ട പ്രമാണം. ഒരു പ്രധാന ഘട്ടം തരണംചെയ്തിരിക്കുന്നുവെന്ന് ബസ്സിലിരുന്നപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇനിയൊരിക്കലും ഞാന്‍ ചേരിയിലെ അന്തേവാസിയല്ല; നാടകരംഗത്തെ ഒരു അഭിനേതാവാണ്. എനിക്കു തേങ്ങിക്കരയണമെന്നു തോന്നി.
സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സിഡ്നിയുടെ കണ്ണുകള്‍ സജലങ്ങളായി. ജനാലയിലൂടെ പുറത്തേക്കു നോക്കി കിടക്കയിലിരുന്ന് തല ഇളക്കിക്കൊണ്ടവന്‍ ദുഃഖത്തോടെ പറഞ്ഞു: 'ഇതു നമ്മുടെ ജീവിതത്തിന്റെ വഴിത്തിരിവാണ്. ഇതില്‍ ആനന്ദിക്കുവാന്‍ അമ്മ നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍.' 'ഓര്‍ത്തുനോക്കൂ,' ഞാന്‍ ആവേശപൂര്‍വം തുടര്‍ന്നു, 'രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങും വെച്ച് നാല്പതാഴ്ച. എന്റെ സഹോദരനാണു ബിസിനസ് കാര്യങ്ങളെല്ലാം നോക്കുന്നതെന്ന് ഞാന്‍ മിസ്റ്റര്‍ ഹാമില്‍ട്ടണോടു പറഞ്ഞു.' 'നമുക്കതിലും കൂടുതലും കിട്ടിയേക്കാം, എന്തായാലും ഈ വര്‍ഷം അറുപതു പൗണ്ട് സമ്പാദിക്കാനാകും.' ഞാന്‍ ഉത്സാഹത്തോടെ കൂട്ടിച്ചേര്‍ത്തു.
ആവേശമല്പമടങ്ങിയപ്പോള്‍, രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങും ഇതുപോലെയൊരു വലിയ കഥാപാത്രത്തിനു തികയില്ല എന്നു ഞങ്ങള്‍ മനസ്സിലാക്കി. പ്രതിഫലമുയര്‍ത്താനാകുമോയെന്നറിയാന്‍ സിഡ്നി പോയി. 'ഒന്നു ശ്രമിച്ചുനോക്കുന്നതില്‍ തെറ്റില്ലല്ലോ' എന്നു ഞാന്‍ പറഞ്ഞു. പക്ഷേ, മിസ്റ്റര്‍ ഹാമില്‍ട്ടണ്‍ അക്കാര്യത്തില്‍ ഉറച്ചുനിന്നു. 'രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങും പരമാവധി.' സത്യത്തില്‍ അതു ലഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരുമായിരുന്നു.
ജിമ്മിന്റെ പരിശീലനങ്ങള്‍ നടന്നത് ഡ്രറി ലെയിന്‍ തിയേറ്ററിന്റെ മുകള്‍നിലയിലെ വരാന്തയിലായിരുന്നു. സിഡ്നി അത്രയധികം ശുഷ്‌കാന്തിയോടെ എന്നെ ശീലിപ്പിച്ചിരുന്നതിനാല്‍ ഞാനേകദേശം പൂര്‍ണമായിത്തന്നെ പഠിച്ചിരുന്നു. ഒരു വാക്കു മാത്രമെന്നെ വിഷമിപ്പിച്ചു. 'മിസ്റ്റര്‍ പയര്‍പോണ്ട് മോര്‍ഗന്‍, നിങ്ങളാരാണെന്നാണു നിങ്ങള്‍ കരുതുന്നത്?' എന്നു ചോദിക്കേണ്ടയിടത്ത് ഞാന്‍ പുട്ടര്‍പിന്റ് മോര്‍ഗന്‍ എന്നു പറയും. മിസ്റ്റര്‍ സെയിന്റ്സ്ബറി എന്നെക്കൊണ്ടത് ശരിയായി പറയിപ്പിച്ചു. ആദ്യത്തെ റിഹേഴ്സലുകള്‍ എനിക്കൊരു വെളിപാടായിരുന്നു. അവയെനിക്കു സാങ്കേതികതയുടെ പുതിയ ലോകം തുറന്നുതന്നു. അഭിനയസാങ്കേതികത, സമയക്രമം, നില്ക്കാനും ഇരിക്കാനും തിരിയാനുമെല്ലാമുള്ള നിബന്ധനകള്‍ എന്നിവയെപ്പറ്റിയൊന്നും എനിക്കു യാതൊരറിവുമില്ലായിരുന്നു, പക്ഷേ, അതെല്ലാം സ്വാഭാവികമായി എന്നിലേക്കു വന്നു. ഒരു തെറ്റു മാത്രമാണ് മിസ്റ്റര്‍ സെയിന്റ്സ്ബറി തിരുത്തിത്തന്നത്: സംസാരിക്കുമ്പോള്‍ ഞാന്‍ തലയും മുഖവും കൂടുതലായി അനക്കുന്നുണ്ടെന്നുള്ളത്.
ഏതാനും രംഗങ്ങള്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം അദ്ഭുതപ്പെടുകയും ഞാന്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്തായിരുന്നു, മിസ്റ്റര്‍ സെയിന്റ്സ്ബറിയുടെയും സഹപ്രവര്‍ത്തകരുടെയും മുഖത്തുള്ള സംതൃപ്തിയുടെയും സന്തുഷ്ടിയുടെയും തിളക്കം! എങ്കിലും ഞാനവരുടെ അനുമോദനം എന്റെ സ്വാഭാവികമായ ജന്മാവകാശമാണെന്ന മട്ടില്‍ സ്വീകരിച്ചു. ജിം, ഒരു പരീക്ഷണമെന്ന നിലയില്‍ ഒരാഴ്ച കിങ്സ്റ്റണ്‍ തിയേറ്ററിലും അതിനുശേഷമൊരാഴ്ച ഫുള്ളാമിലുമായിരുന്നു പ്രദര്‍ശനം. ഹെന്റി ആര്‍ഥര്‍ ജോണ്‍സിന്റെ സില്‍വര്‍ കിങ് എന്നതിനെ അവലംബിച്ച് രൂപപ്പെടുത്തിയ ഒരു കാല്പനികനാടകമായിരുന്നു അത്. സ്മൃതിഭ്രംശം സംഭവിച്ച ഒരു പ്രഭുവിന്റെ കഥ. പൂവില്പനക്കാരിയായ ഒരു പെണ്‍കുട്ടിയുടെയും പത്രവില്പനക്കാരനായ ഒരാണ്‍കുട്ടിയുടെയും സാമ്മി, എന്റെ കഥാപാത്രം ഒപ്പം ഒരു വീടിന്റെ മേല്‍പ്പുരയില്‍ താമസിക്കുകയാണയാള്‍. പ്രഭു, -ഞങ്ങളങ്ങനെയാണദ്ദേഹത്തെ വിളിച്ചത്- കട്ടിലിലുറങ്ങിയപ്പോള്‍ പെണ്‍കുട്ടി അലമാരത്തട്ടിലും ഞാന്‍ നിലത്തുമാണുറങ്ങിയത്.
ഒരു ധനികനായ അഭിഭാഷകനായ ജെയിംസ് സീറ്റണ്‍ ഗാറ്റ്ലോക്കിന്റെ 7 എ, ഡെവറെക്സ് കോര്‍ട്ടിലുള്ള ഓഫീസായിരുന്നു ആദ്യരംഗത്തില്‍. ജീര്‍ണവസ്ത്രങ്ങള്‍ ധരിച്ച പ്രഭു, തന്റെ പൂര്‍വകാലപ്രണയത്തിലെ വില്ലനില്‍നിന്നും സംഭാവന വാങ്ങാനെത്തുന്നു. മറവിരോഗം ബാധിച്ചിരുന്ന കാലത്ത് തന്നെ പരിപാലിച്ച പൂവില്പനക്കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ രോഗിയായതിനാല്‍ അവള്‍ക്കുവേണ്ടിയായിരുന്നു അയാള്‍ പണം യാചിച്ചത്. വാക്കുതര്‍ക്കത്തിനിടെ, പ്രഭുവിനോടു വില്ലന്‍ പറയുന്നു: 'ഇറങ്ങിപ്പോകൂ! പോയി പട്ടിണി കിടക്ക്, നീയും നിന്റെ വില്പനക്കാരി വെപ്പാട്ടിയും!' പ്രഭു, അവശനും ദുര്‍ബലനുമാണെങ്കിലും മേശയില്‍നിന്ന് അയാളെ കുത്താനാണെന്ന രീതിയില്‍ ഒരു പേനാക്കത്തിയെടുക്കുന്നു. പക്ഷേ, ചുഴലിരോഗബാധയുണ്ടാകുന്നതിനാല്‍ കത്തി കൈയില്‍നിന്നും താഴേ വീഴുകയും പ്രഭു ബോധരഹിതനായി വില്ലന്റെ കാലടികളിലേക്കു വീഴുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ വില്ലന്റെ മുന്‍ഭാര്യ, പ്രഭു ഒരിക്കല്‍ പ്രണയിച്ചിരുന്നവള്‍ മുറിയിലേക്കു കടന്നുവരുന്നു. അവളും അവശനായ പ്രഭുവിനുവേണ്ടി അപേക്ഷിക്കുന്നു. 'അയാളെന്റെ കാര്യത്തില്‍ പരാജയപ്പെട്ടു, അയാളെല്ലായിടത്തും പരാജയപ്പെട്ടു, നിങ്ങള്‍ക്കെങ്കിലും അദ്ദേഹത്തെ സഹായിക്കാന്‍ കഴിയും.' പക്ഷേ വില്ലനതു നിരസിക്കുന്നു. വൈകാരികതയുടെ ഉച്ചസ്ഥായിയിലേക്കു വളരുന്ന രംഗത്തിലയാള്‍ തന്റെ മുന്‍ഭാര്യയില്‍ അവിശ്വാസമാരോപിക്കുകയും അവളെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു കോപാവേശത്തില്‍ ആ സ്ത്രീ നിലത്തു കിടന്ന കത്തിയെടുത്തു വില്ലനെ കുത്തുകയും അയാള്‍ ചാരുകസേരയിലേക്ക് മരിച്ചുവീഴുകയും ചെയ്യുന്നു. അയാളുടെ കാല്ക്കല്‍ അപ്പോഴും ഉപേക്ഷിക്കപ്പെട്ട പ്രഭു കിടക്കുന്നുണ്ട്. സ്ത്രീ രംഗത്തുനിന്നും നിഷ്‌ക്രമിക്കുന്നു. ബോധം തിരിച്ചുകിട്ടിയ പ്രഭു, തന്റെ എതിരാളി മരിച്ചുകിടക്കുന്നതു കാണുന്നു. 'ദൈവമേ, ഞാനെന്താണു ചെയ്തത്' എന്നയാള്‍ ചോദിക്കുന്നു. പിന്നീടയാള്‍ മറ്റു കാര്യങ്ങളിലേക്കു കടക്കുന്നു. മരിച്ചയാളിന്റെ പോക്കറ്റുകള്‍ പരിശോധിക്കുകയും ധാരാളം പണമുള്ള ഒരു പേഴ്സും ഒരു വജ്രമോതിരമുള്‍പ്പെടെയുള്ള ആഭരണങ്ങളും കണ്ടെടുക്കുന്നു. അവയെല്ലാമെടുത്ത് പോകാനിറങ്ങുമ്പോള്‍ ജനാലയുടെ അരികില്‍ തിരിഞ്ഞുനിന്നു പറയുന്നു: 'ഗുഡ്ബൈ ഗാട്ലോക്ക്, എന്തായാലും നിങ്ങളെന്നെ സഹായിച്ചു.' അപ്പോള്‍ തിരശ്ശീല വീഴുന്നു. അടുത്ത രംഗത്തില്‍ പ്രഭു താമസിക്കുന്ന മേല്‍പ്പുരയാണ്. ഒരു കുറ്റാന്വേഷകന്‍ തനിയേ അലമാര പരിശോധിക്കുന്നതാണു തുടക്കം. ഞാന്‍ ചൂളമടിച്ചുകൊണ്ട് അകത്തേക്കു കയറുന്നു, കുറ്റാന്വേഷകനെ കണ്ട് പെട്ടെന്നു നില്ക്കുന്നു.
പത്രവില്പനക്കാരന്‍ കുട്ടി: 'ഓ... നിങ്ങള്‍? നിങ്ങള്‍ക്കറിയാമോ അതൊരു സ്ത്രീയുടെ കിടപ്പുമുറിയാണെന്ന്?' കുറ്റാന്വേഷകന്‍: 'എന്ത്? ആ അലമാരയോ? ഇവിടെ വരൂ.' കുട്ടി: 'അതെ.' കുറ്റാന്വേഷകന്‍: 'നീയതെല്ലാം അടുക്കിവെക്കൂ. അകത്തേക്കു വന്നിട്ടു കതകടയ്ക്കൂ.' കുട്ടി: (അയാളുടെ നേരേ നടന്നുകൊണ്ട്) 'ഓ, താങ്കള്‍ മര്യാദ കാണിക്കുകയാണല്ലേ? ഒരാളെ അയാളുടെ സ്വന്തം വീടിന്റെ പൂമുഖത്തേക്ക് ക്ഷണിച്ചുകൊണ്ട്?' കുറ്റാന്വേഷകന്‍: 'ഞാനൊരു കുറ്റാന്വേഷകനാണ്.' കുട്ടി: 'പോലീസ്...? അപ്പോള്‍, എന്റെ കഥകഴിഞ്ഞു.' കുറ്റാന്വേഷകന്‍: 'ഞാന്‍ നിന്നെ ഉപദ്രവിക്കാന്‍ പോകുന്നില്ല. മറ്റൊരാള്‍ക്ക് നല്ലൊരു വഴിത്തിരിവുണ്ടാക്കുന്ന ചില വിവരങ്ങള്‍ മാത്രമാണെനിക്ക് വേണ്ടത്.' കുട്ടി: 'നല്ലൊരു വഴിത്തിരിവ്! ഇവിടെയാര്‍ക്കെങ്കിലും ഇത്തിരിയെങ്കിലും ഭാഗ്യമുണ്ടാകുകയാണെങ്കില്‍ അത് പോലീസുകാരിലൂടെയാകില്ല.' കുറ്റാന്വേഷകന്‍: 'ഒരു വിഡ്ഡിയാകാന്‍ നില്ക്കേണ്ട. പോലീസിലാണെന്നു പറഞ്ഞാണോ ഞാന്‍ തുടങ്ങിയത്?' കുട്ടി: 'വെറുതേയൊരു നന്ദി. എനിക്കു നിങ്ങളുടെ ബൂട്ട്സ് കാണാവുന്നതേയുള്ളൂ.' കുറ്റാന്വേഷകന്‍: 'ഇവിടെയാരാണു താമസിക്കുന്നത്?' കുട്ടി: 'പ്രഭു.' കുറ്റാന്വേഷകന്‍: 'അതെ, പക്ഷേ എന്താണയാളുടെ യഥാര്‍ഥ പേര്?' കുട്ടി: 'എനിക്കറിയില്ല. പ്രഭു ഒരു സ്ഥാനപ്പേരാണെന്നാണ് അദ്ദേഹം പറഞ്ഞത്, എനിക്കത് മനസ്സിലായിട്ടുമില്ല.' കുറ്റാന്വേഷകന്‍: 'അയാള്‍ കാഴ്ചയില്‍ എങ്ങനെയാണ്?' കുട്ടി: 'ഒരു നേര്‍ത്ത പലകപോലെ മെലിഞ്ഞ്, നരച്ച മുടി, നന്നായി ഷേവ് ചെയ്ത മുഖം, ഒരു തൊപ്പിയും കണ്ണടയും വെച്ചിരിക്കും. അതിലൂടെ നോക്കിയാല്‍ അമ്പരപ്പിന്റെ ഭാവം.' കുറ്റാന്വേഷകന്‍: 'പിന്നെ, ജിം, അയാളാരാണ്?' കുട്ടി: 'അയാളോ? അവളെന്നാണോ ഉദ്ദേശിച്ചത്?' കുറ്റാന്വേഷകന്‍: 'ഓ, അപ്പോള്‍ അവളാണോ ഇവിടെ...' കുട്ടി (ഇടയ്ക്കുകയറി): അലമാരയില്‍ ഉറങ്ങുന്നവള്‍, ഈ മുറി ഞങ്ങളുടെതാണ്, എന്റെയും പ്രഭുവിന്റെയും...' ഇതിലും വളരെ കൂടുതലുണ്ടായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും കാണികളെ വളരെയധികം രസിപ്പിച്ചിരുന്നു അത്. ഞാന്‍ യഥാര്‍ഥത്തിലുള്ളതിനെക്കാള്‍ വളരെ പ്രായം കുറഞ്ഞാണു കാണപ്പെട്ടത് എന്നെനിക്കു തോന്നുന്നു. ഞാന്‍ പറഞ്ഞ ഓരോ വാചകത്തിനും ചിരി ലഭിച്ചു. അതിലെ പ്രവര്‍ത്തനഭാഗം മാത്രമായിരുന്നു എന്നെ വിഷമിപ്പിച്ചത്: വേദിയില്‍വെച്ച് ചായയുണ്ടാക്കുന്ന പണി. ആദ്യം പാത്രത്തില്‍ തേയിലയിടണോ അതോ ചൂടുവെള്ളമൊഴിക്കണോ എന്നതെനിക്കെപ്പോഴും സംശയമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ വാചകങ്ങള്‍ പറയുക എന്നത് എനിക്കു കൂടുതലെളുപ്പമായിരുന്നു എന്നതാണു വിരോധാഭാസം.
ജിം ഒരു വിജയമായിരുന്നില്ല. നിരൂപകര്‍ ആ നാടകത്തെ നിശിതമായി വിമര്‍ശിച്ചു. എന്നിരുന്നാലും എനിക്ക് അനുകൂലാഭിപ്രായങ്ങളുണ്ടായി. ഞങ്ങളുടെ കമ്പനിയിലെ അംഗമായ ചാള്‍സ് റോക്ക് എനിക്കു കാണിച്ചുതന്ന അതിലൊന്ന് വിശേഷമാംവിധം നന്നായിരുന്നു. ആരാധ്യനായ ഒരു നടനായിരുന്നു അദ്ദേഹം. മിക്ക രംഗങ്ങളിലും ഞാന്‍ അദ്ദേഹത്തോടൊപ്പമാണു നടിച്ചത്. 'ചെറുപ്പക്കാരാ, ഇതു വായിച്ച് തലക്കനം തോന്നരുത്,' അദ്ദേഹം ഗൗരവത്തില്‍ പറഞ്ഞു. വിനയത്തെയും മഹാമനസ്‌കതയെയും കുറിച്ചു പ്രഭാഷണങ്ങള്‍ നടത്തിയിട്ട് ലണ്ടന്‍ ട്രോപ്പിക്കല്‍ ടൈംസില്‍ വന്ന നിരൂപണം എന്നെ വായിച്ചുകേള്‍പ്പിച്ചു. ഞാനതോരോ വാക്കും ഓര്‍മിക്കുന്നുണ്ട്. നാടകത്തെപ്പറ്റി വളരെ വില കുറച്ചു പറഞ്ഞതിനുശേഷം അതു തുടര്‍ന്നു: പക്ഷേ, അതിനൊരു പരിഹാരമുണ്ട്, പത്രക്കാരന്‍പയ്യനായ സാമ്മിയുടെ ഭാഗമഭിനയിച്ചയാള്‍. നര്‍മരംഗങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും അവനാണ്. അമിതമാക്കി വിരസമാക്കുന്ന പഴയ ശൈലിയിലായിരുന്നെങ്കിലും മാസ്റ്റര്‍ ചാള്‍സ് ചാപ്ലിന്‍ എന്ന മിടുക്കനും ബുദ്ധിമാനുമായ ബാലനടന്‍ അതു വളരെ രസകരമാക്കി മാറ്റി. ഞാനിതുവരെ ആ കുട്ടിയെപ്പറ്റി കേട്ടിരുന്നില്ല പക്ഷേ, അവനെപ്പറ്റി വളരെ മഹത്തരമായ കാര്യങ്ങള്‍ വരുംകാലത്തു കേള്‍ക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.' സിഡ്നി അതിന്റെ ഒരു ഡസന്‍ കോപ്പികള്‍ വാങ്ങി.
ജിമ്മിന്റെ രണ്ടാഴ്ചത്തെ കളിക്കു ശേഷം ഞങ്ങള്‍ ഷെര്‍ലക് ഹോംസിന്റെ റിഹേഴ്സല്‍ തുടങ്ങി. ഞങ്ങളുടെ സാമ്പത്തികസ്ഥിരതയെപ്പറ്റി അത്ര ഉറപ്പില്ലാത്തതിനാല്‍ അക്കാലത്തും ഞാനും സിഡ്നിയും പൗണല്‍ ടെറസില്‍ത്തന്നെയായിരുന്നു താമസം. റിഹേഴ്സലുകളുടെ ഇടയ്ക്ക് സിഡ്നിയും ഞാനും അമ്മയെ കാണാന്‍ കെയ്ന്‍ഹില്ലില്‍ പോയിരുന്നു. ആ ദിവസം അമ്മയ്ക്കത്ര സുഖമില്ലാത്തതിനാല്‍ കാണാനാകില്ലെന്നാണു നേഴ്സുമാര്‍ ഞങ്ങളോടാദ്യം പറഞ്ഞത്. അവര്‍ സിഡ്നിയെ എന്റെയടുത്തുനിന്നു മാറ്റിക്കൊണ്ടുപോയിട്ടാണു സംസാരിച്ചതെങ്കിലും സിഡ്നി പറയുന്നതെനിക്കു കേള്‍ക്കാമായിരുന്നു: 'ഇല്ല, അവനതു സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.' എന്നിട്ട് വിഷമത്തോടെ എന്റെ നേരേ തിരിഞ്ഞു. 'നിനക്ക് അമ്മയെ ശബ്ദം കടക്കാത്ത ഒരു മുറിയില്‍ അടച്ചിട്ടിരിക്കുന്നതു കാണാനാഗ്രഹമില്ലല്ലോ?' 'വേണ്ട, വേണ്ട എനിക്കതു താങ്ങാനാവില്ല, പിന്നാക്കം വലിഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു.
പക്ഷേ സിഡ്നി, അമ്മയെ കണ്ടു. അമ്മയവനെ തിരിച്ചറിയുകയും ബോധത്തോടെ പെരുമാറുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോള്‍ ഒരു നേഴ്സ് വന്ന് അമ്മയ്ക്കിപ്പോള്‍ സുഖമുണ്ടെന്നും എനിക്കാഗ്രഹമുണ്ടെങ്കില്‍ കാണാമെന്നും പറഞ്ഞു. ഞങ്ങളൊന്നിച്ച് ആ അടഞ്ഞ മുറിയിലിരുന്നു. മടങ്ങുംമുന്‍പ് അമ്മയെന്നെ മാറ്റിനിര്‍ത്തി നിസ്സഹായയായി പറഞ്ഞു, 'വഴി തെറ്റരുത്, അല്ലെങ്കില്‍ അവര്‍ ഇവിടെ പിടിച്ചുവെക്കും.' പതിനെട്ടു മാസം കെയ്ന്‍ഹില്ലില്‍ കഴിഞ്ഞതിനു ശേഷമാണ് അമ്മയ്ക്കു സുഖമായത്. ഞാന്‍ നാടകയാത്രയിലായിരുന്ന സമയത്തൊക്കെയും സിഡ്നി പതിവായി അമ്മയെ സന്ദര്‍ശിച്ചിരുന്നു.
ആ പ്രദര്‍ശനയാത്രയില്‍, ഷെര്‍ലക് ഹോംസായി അഭിനയിച്ച മിസ്റ്റര്‍ എഛ്.എ. സെയിന്റ്സ്ബറി, സ്ട്രാന്‍ഡ് മാഗസിനിലെ ചിത്രങ്ങളുടെ അനുകരണമായാണു ജീവിച്ചത്. ദീര്‍ഘവും വൈകാരികതയുള്ളതുമായ മുഖവും പ്രചോദനമാകുന്ന വിധത്തിലുള്ള നെറ്റിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഷെര്‍ലക് ഹോംസിനെ അവതരിപ്പിച്ച മറ്റെല്ലാവരില്‍നിന്നും മെച്ചമായി അദ്ദേഹത്തെ കണക്കാക്കുന്നു. നാടകരചയിതാവും യഥാര്‍ഥ ഹോംസുമായ വില്യം ഗില്ലറ്റിനെക്കാള്‍ മെച്ചമായിത്തന്നെ.
എന്റെയാദ്യത്തെ യാത്രയില്‍ ഞാന്‍ ഗ്രീന്‍ കുടുംബത്തോടൊപ്പം താമസിക്കണമെന്നാണ് കമ്പനിക്കാര്‍ തീരുമാനിച്ചത്. മിസ്റ്റര്‍ ഗ്രീന്‍ കമ്പനിയുടെ മരപ്പണിക്കാരനായിരുന്നു. ഭാര്യ, നാടകത്തിന്റെ വസ്ത്രങ്ങളുടെ വിഭാഗം കൈകാര്യം ചെയ്യുന്ന സ്ത്രീയും. ആ താമസം ആകര്‍ഷകമായ ഒന്നായിരുന്നില്ല. അതുമല്ല, അവര്‍ രണ്ടു പേരും ഇടയ്ക്കിടെ മദ്യപിക്കുകയും ചെയ്തിരുന്നു. അതിനുമുപരിയായി, എനിക്കെപ്പോഴും അവരുടെ ഭക്ഷണസമയത്ത് അവര്‍ കഴിക്കുന്നതുതന്നെ കഴിക്കണമെന്നാഗ്രഹമില്ലായിരുന്നു. ഗ്രീന്‍ കുടുംബത്തോടൊപ്പമുള്ള എന്റെ താമസം എന്നെക്കാളേറെ അവര്‍ക്ക് അസുഖകരമായിരുന്നുവെന്നെനിക്കുറപ്പായിരുന്നു. അതിനാല്‍ മൂന്നാഴ്ചകള്‍ക്കു ശേഷം പിരിയാന്‍ ഞങ്ങള്‍ പരസ്പരം സമ്മതിച്ചു. മറ്റു നടന്മാരോടൊപ്പം കഴിയുവാന്‍ മാത്രം പ്രായമാകാത്തതിനാല്‍ ഞാന്‍ തനിയേ താമസിച്ചു. വൈകുന്നേരത്തെ പരിപാടിയുടെ സമയംവരെ ആരെയും കാണാതെ, സ്വയം സംസാരിക്കുന്ന എന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് അപരിചിതനഗരങ്ങളിലും അണിയറയിലും ഞാന്‍ തനിച്ചു ജീവിച്ചു. വല്ലപ്പോഴും മറ്റംഗങ്ങള്‍ ഒത്തുകൂടുന്ന സലൂണുകളില്‍ പോകുകയും അവര്‍ ബില്യാര്‍ഡ്സ് കളിക്കുന്നതു നോക്കിനില്ക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, എന്റെ സാന്നിധ്യം അവരുടെ സംഭാഷണങ്ങളെ ഭംഗപ്പെടുത്തുന്നതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ അനുഭവപ്പെടണമെന്ന് അവരാഗ്രഹിക്കുന്നുവെന്നത് തികച്ചും പ്രകടമായിരുന്നു. അവരുടെ തമാശകളില്‍ പുഞ്ചിരിക്കുമ്പോള്‍ അതവരില്‍ അമര്‍ഷഭാവമുണര്‍ത്തി.
ഞാന്‍ വിഷാദമൂകനായിത്തുടങ്ങി. ഒരു ഞായറാഴ്ച രാത്രിയില്‍ വടക്കന്‍നഗരങ്ങളിലെത്തിയപ്പോള്‍, പള്ളിയില്‍നിന്നുള്ള വിഷാദഭരിതമായ മണിമുഴക്കം കേട്ടുകൊണ്ട് ഇരുണ്ട തെരുവിലൂടെ നടന്നത് എന്റെ ഏകാന്തതയില്‍ അല്പം സൗഖ്യം പകര്‍ന്നു. പ്രവൃത്തിദിവസങ്ങളില്‍ വീട്ടുടമസ്ഥയ്ക്കു പാചകത്തിനുള്ള പലവ്യഞ്ജനങ്ങളും ഇറച്ചിയുമൊക്കെ വാങ്ങുന്നതിനായി പ്രാദേശിക ചന്തകളില്‍ ഞാന്‍ അലഞ്ഞുനടന്നു. ചിലപ്പോഴൊക്കെ എനിക്കു താമസവും ഭക്ഷണവും കിട്ടിയിരുന്നു. അടുക്കളയില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുന്നതിനും കഴിഞ്ഞിരുന്നു. മിനുസപ്പെടുത്തിയ നെരിപ്പോടുകളും നീല അടുപ്പുകളുമുള്ള വടക്കന്‍ഗ്രാമത്തിലെ അടുക്കളകള്‍ വൃത്തിയും സമൃദ്ധിയുമുള്ളവയായതിനാല്‍ ഞാനതിഷ്ടപ്പെട്ടിരുന്നു. വീട്ടുടമസ്ഥ ബ്രെഡ്ഡുണ്ടാക്കുമ്പോള്‍, തണുത്തിരുണ്ട ദിവസത്തില്‍നിന്ന് ലാന്‍കഷയര്‍ അടുക്കള തീയുടെ ചുവന്ന തിളക്കത്തിലേക്കു മാറുന്നതും അടുപ്പിനു ചുറ്റും പാചകം ചെയ്യാനുള്ള റൊട്ടിക്കഷണങ്ങള്‍ കാണുന്നതും കുടുംബത്തോടൊപ്പം ചായയ്ക്കിരിക്കുന്നതുമെല്ലാം വളരെ സന്തോഷകരമായിരുന്നു. അപ്പോള്‍ ചുട്ടെടുത്ത ചൂടുറൊട്ടി പുത്തന്‍വെണ്ണ പുരട്ടി അത്യധികം ഗൗരവത്തോടെ ആസ്വദിച്ചിരുന്നു.
ഞാന്‍ ആറു മാസമായി പ്രവിശ്യകളിലായിരുന്നു. അതിനിടെ ഒരു അഭിനയജോലിക്കായുള്ള സിഡ്നിയുടെ ശ്രമം വിജയകരമാകാതെ വന്നതുകൊണ്ട് നടനാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും സ്ട്രാന്‍ഡിലെ കോള്‍ഹോള്‍ മദ്യശാലയിലെ ജോലിക്ക് അപേക്ഷ അയയ്ക്കുകയും ചെയ്തു. നൂറ്റിയന്‍പത് അപേക്ഷകരില്‍നിന്ന് അവനാ ജോലി കിട്ടി. പക്ഷേ, അവന്‍ തന്റെ സൗഭഗങ്ങളില്‍നിന്ന് അതിക്രൂരമാംവിധം താഴേക്കു പോയി.
സിഡ്നി എനിക്കു സ്ഥിരമായി എഴുതുകയും അമ്മയുടെ വിവരങ്ങളറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, അക്ഷരങ്ങള്‍ അത്ര നന്നായി എഴുതുവാനറിയില്ലാത്തതിനാല്‍ വല്ലപ്പോഴും മാത്രമാണവയ്ക്കു ഞാന്‍ മറുപടി എഴുതിയിരുന്നത്. സിഡ്നിയുടെ ഒരു കത്ത് എന്നെയാഴത്തില്‍ സ്പര്‍ശിക്കുകയും അവനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. കത്തുകള്‍ക്ക് ഞാന്‍ മറുപടി എഴുതാത്തതില്‍ എന്നോടവന്‍ പരിഭവിച്ചിരുന്നു. ഞങ്ങളെ കൂടുതല്‍ അടുപ്പിക്കേണ്ടതായ ഒരുമിച്ചനുഭവിച്ച ദുരിതങ്ങളോര്‍മപ്പെടുത്തുകയും ചെയ്തു. 'അമ്മ രോഗിയായതുമുതല്‍ ഈ ലോകത്തില്‍ നമുക്കു നാം പരസ്പരം മാത്രമാണുള്ളത്. അതിനാല്‍ നീയെനിക്കു പതിവായി എഴുതണം. എനിക്കൊരു സഹോദരനുണ്ടെന്ന് ഞാനറിയട്ടെ.' സിഡ്നി എഴുതി. അവന്റെ കത്ത് അത്രയ്ക്കു ഹൃദ്യമായിരുന്നതിനാല്‍ ഞാനുടനെതന്നെ അതിനു മറുപടിയെഴുതി. അപ്പോഴെനിക്ക് സിഡ്നിയെ മറ്റൊരു വെളിച്ചത്തില്‍ കാണാനായി. എന്റെ ജീവിതത്തിലുടനീളം നിലനിന്ന ഒരു സഹോദരസ്നേഹത്തെ സിഡ്നിയുടെ കത്ത് ആഴത്തിലുറപ്പിക്കുകയായിരുന്നു.
തനിയേയുള്ള ജീവിതവുമായി ഞാന്‍ പൊരുത്തപ്പെട്ടു. പക്ഷേ, സംസാരിക്കുക എന്ന സ്വഭാവത്തില്‍നിന്ന് ഞാന്‍ വല്ലാതെയകന്നുപോയതിനാല്‍ കമ്പനിയിലെ ആരെയെങ്കിലും പെട്ടെന്നു കണ്ടുമുട്ടുമ്പോള്‍ ഞാന്‍ തീവ്രമായ അപമാനം അനുഭവിച്ചു. എന്നോടു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബുദ്ധിപൂര്‍വമുള്ള മറുപടി നല്കാന്‍ പെട്ടെന്നെനിക്കു കഴിഞ്ഞിരുന്നില്ല. അതിനാലവര്‍ എന്റെ ബോധത്തെക്കുറിച്ചുള്ള ആശങ്കയോടെയും ഉത്കണ്ഠയോടെയും എന്നെ വിട്ടുപോകുകയും ചെയ്യുമായിരുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ നായികയായ ഗ്രെറ്റ ഹാഹ്ന് സുന്ദരിയും ആകര്‍ഷണീയയും അങ്ങേയറ്റം ദയയുള്ളവളുമായിരുന്നു. എങ്കിലും അവര്‍ റോഡു മുറിച്ചുകടന്ന് എന്റെ നേരേ വരുന്നതു കണ്ടാല്‍ ഞാന്‍ വേഗത്തില്‍ തിരിഞ്ഞ് വഴിയരികിലെ കടയിലേക്കു നോക്കുകയോ അവരെ ഒഴിവാക്കുവാനായി മറ്റൊരു വഴിയിലേക്കു തിരിയുകയോ ചെയ്തിരുന്നു.
ഞാന്‍ എന്നെ അവഗണിച്ചുതുടങ്ങുകയും സ്വഭാവങ്ങളില്‍ വ്യതിയാനങ്ങളുണ്ടാക്കുകയും ചെയ്തു. സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വളരെ വൈകി അവസാന നിമിഷം, വൃത്തികെട്ട വേഷത്തിലെത്തിച്ചേരുകയും തുടര്‍ച്ചയായി ശിക്ഷ വാങ്ങുകയും ചെയ്തു. ഒരു കൂട്ടിനുവേണ്ടി ഞാനൊരെലിയെ വാങ്ങുകയും താമസിച്ച ഇടത്തെല്ലാം വീട്ടുടമസ്ഥയറിയാതെ അതിനെ മുറിയില്‍ കടത്തുകയും ചെയ്തു. അത് പരിശീലനം സിദ്ധിച്ചതല്ലെങ്കില്‍ക്കൂടി സ്നേഹഭാജനമായ ഒരു കുഞ്ഞുജീവിയായിരുന്നു. അതിന്റെ രോമങ്ങള്‍ നല്ല വെളുത്തതും വൃത്തിയുള്ളതുമായി കാണപ്പെട്ടതിനാല്‍ അതിന്റെ ദുര്‍ഗന്ധം അനുയോജ്യമല്ലാത്തതായി തോന്നി. ഞാനതിനെയൊരു തടിപ്പെട്ടിയില്‍ കട്ടിലിനു കീഴേയാണൊളിപ്പിച്ചിരുന്നത്. വീട്ടുടമസ്ഥ എനിക്കുള്ള പ്രഭാതഭക്ഷണവുമായി സന്തോഷപൂര്‍വം മുറിയില്‍ വരുമ്പോള്‍, ഈ ഗന്ധമടിക്കുമ്പോള്‍ വിഷമിച്ചും അമ്പരന്നും കാര്യം മനസ്സിലാകാതെ പുറത്തു പോകുകയും ചെയ്യുമായിരുന്നു. അവര്‍ പോയിക്കഴിയുന്ന മാത്രയില്‍ത്തന്നെ ഞാനെലിയെ തുറന്നുവിടുകയും അത് മുറിക്കുള്ളില്‍ ചാടിക്കളിക്കുകയും ചെയ്യും.
അധികം താമസിയാതെ ഞാനതിനെ വാതിലില്‍ തട്ടു കേള്‍ക്കുമ്പോഴൊക്കെ പെട്ടിയിലൊളിക്കുവാന്‍ പരിശീലിപ്പിച്ചു. വീട്ടുടമസ്ഥ എന്റെ രഹസ്യം കണ്ടുപിടിച്ചാല്‍ ഞാനെലിയെക്കൊണ്ട് ഈ തന്ത്രം പ്രദര്‍ശിപ്പിക്കും. അതോടെയവര്‍ ആ ആഴ്ചയിലെ താമസം അനുവദിക്കുകയും ചെയ്യും. പക്ഷേ, വെയില്‍സിലെ ടോണിപാന്‍ഡിയില്‍ ഈ കൗശലം വീട്ടുടമസ്ഥയെ കാണിച്ചുകൊടുത്തപ്പോള്‍ അവര്‍ ഒന്നും പറയാത ഗൂഢമായി പുഞ്ചിരിച്ചു. പക്ഷേ തിയേറ്ററില്‍നിന്നും രാത്രി മടങ്ങിവന്നപ്പോള്‍ എന്റെ വളര്‍ത്തുമൃഗത്തെ കാണാനില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ അവര്‍ വെറുതേ തലയാട്ടി, 'അതോടിപ്പോയിരിക്കും, അല്ലെങ്കില്‍ ആരെങ്കിലും മോഷ്ടിച്ചിരിക്കും.' അവര്‍ തന്റെ തനതായ രീതിയില്‍ പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്തുകഴിഞ്ഞിരുന്നു.
ടോണിപാന്‍ഡിയില്‍നിന്നും ഞങ്ങള്‍ പോയത് ഖനിനഗരമായ എബ്ബ് വെയ്ലിലേക്കാണ്. അത് മൂന്നു ദിവസത്തേക്കു മാത്രമായിരുന്നു. എണ്ണവിളക്കുകള്‍ കൊണ്ട് പ്രകാശിതമാകുന്ന നാലു ചെറിയ മുറികള്‍ മാത്രമുള്ള സമാനങ്ങളായ വീടുകളുടെ നിരകള്‍ കാണപ്പെട്ട ആ നഗരം അക്കാലത്ത് നനഞ്ഞതും വൃത്തികെട്ടതുമായ ഒന്നായിരുന്നതിനാല്‍ താമസം ദീര്‍ഘമാകാത്തതില്‍ എനിക്കു കൃതജ്ഞത തോന്നി. സംഘത്തിലെ കൂടുതലാളുകളും ഒരു ചെറിയ ഹോട്ടലിലാണു താമസിച്ചത്. ഭാഗ്യവശാല്‍, എനിക്ക് ഒരു ഖനിത്തൊഴിലാളിയുടെ വീടിന്റെ മുന്‍മുറി ലഭ്യമായി. ചെറുതെങ്കിലും വൃത്തിയുള്ളതും സൗകര്യപ്രദവുമായിരുന്നു അത്. രാത്രിയില്‍ നാടകം കഴിഞ്ഞുവരുമ്പോള്‍, എന്റെ അത്താഴം ചൂടായിരിക്കുന്നതിനു നെരിപ്പോടിന്റെയരികില്‍ വെച്ചിട്ടുണ്ടാകുമായിരുന്നു.
പൊക്കവും സൗന്ദര്യവുമുള്ള മധ്യവയസ്‌കയായ വീട്ടുടമസ്ഥയ്ക്ക് ദുരന്തത്തിന്റെതായ ഒരു പരിവേഷമുണ്ടായിരുന്നു. രാവിലെ ഭക്ഷണവുമായി മുറിയില്‍ വരുന്ന അവസരത്തില്‍ അവരൊന്നുംതന്നെ സംസാരിച്ചിരുന്നില്ല. അടുക്കളവാതില്‍ എപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്കെന്തെങ്കിലും വേണ്ടിവരുന്ന അവസരങ്ങളില്‍ വാതിലില്‍ മുട്ടുമ്പോള്‍ ഏതാനും ഇഞ്ചുകള്‍ മാത്രമായിരുന്നു തുറക്കപ്പെടുന്നത്. രണ്ടാമത്തെ രാത്രി ഞാന്‍ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് കടന്നുവന്നു. ഏകദേശം, ഭാര്യയുടെ അതേ പ്രായമായിരുന്നു അയാള്‍ക്കും. അയാളന്നു രാത്രിയിലെ നാടകപ്രദര്‍ശനം കാണാന്‍ തിയേറ്ററില്‍ വന്നിരുന്നു. കിടക്കാന്‍ തയ്യാറായിരുന്ന അയാള്‍ കത്തിച്ച ഒരു മെഴുകുതിരിയും കൈയില്‍ പിടിച്ച് അല്പനേരം സംസാരിച്ചുനിന്നു. പറയാനാഗ്രഹിക്കുന്ന ഒന്നിനെപ്പറ്റി ചിന്തിക്കുന്നതുപോലെ അയാളല്പം നിന്നു. 'കേള്‍ക്കൂ, നിങ്ങളുടെതുപോലെയുള്ള പരിപാടികള്‍ക്കു യോജിക്കുന്ന തരത്തിലുള്ള ഒരു സംഗതി എന്റെ പക്കലുണ്ട്. എന്നെങ്കിലുമൊരു മനുഷ്യത്തവളയെ കണ്ടിട്ടുണ്ടോ? വരൂ, ഈ മെഴുകുതിരി പിടിക്കൂ, ഞാന്‍ വിളക്കെടുക്കാം.'
അയാളെന്നെ അടുക്കളയിലേക്കു നയിച്ചു. വിളക്ക് അലമാരയുടെ മുകളില്‍ വെച്ചു. അതിന്റെ അറകള്‍ക്ക് കതകുകളുടെ സ്ഥാനത്ത് ഒരു കര്‍ട്ടനായിരുന്നു. 'ഹെയ്, ഗില്‍ബെര്‍ട്ട്, പുറത്തേക്കു വരൂ.' കര്‍ട്ടന്‍ വകഞ്ഞുമാറ്റിക്കൊണ്ട് അയാള്‍ പറഞ്ഞു. കാലുകളില്ലാത്തതും സാധാരണയിലധികം വലിപ്പമുള്ളതുമായ ഒരു ചെറിയ മനുഷ്യന്‍ അലമാരയുടെ അടിത്തട്ടില്‍നിന്ന് ഇഴഞ്ഞിറങ്ങി വന്നു. പരന്ന തല, അസുഖം ബാധിച്ചതുപോലെയുള്ള വിളറിയ മുഖം, കുഴിഞ്ഞ മൂക്ക്, വലിയ വായ, ശക്തമായ മാംസപേശികളുള്ള ചുമലും കൈത്തണ്ടകളും. നേര്‍ത്ത കമ്പിളിത്തുണികൊണ്ടുള്ള ഒരടിവസ്ത്രമാണയാള്‍ ധരിച്ചിരുന്നത്. അതിന്റെ കാലുകള്‍ തുടയുടെ ഭാഗത്തു തീരുകയും അവിടെനിന്ന് പത്തു തടിച്ച കുറ്റിവിരലുകള്‍ പുറത്തേക്കു തള്ളിനില്ക്കുകയും ചെയ്തിരുന്നു. ആ ബീഭത്സമായ ജീവിക്ക് ഇരുപതോ നാല്പതോ വയസ്സാകാം. അവന്‍ തലയുയര്‍ത്തി നോക്കി, അകന്ന മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിക്കുന്നതുപോലെ കാണിച്ചു. 'ഹെയ്, ചാടൂ, ഗില്‍ബെര്‍ട്ട്!' പിതാവു പറഞ്ഞു. ആ വികൃതമനുഷ്യന്‍ അല്പം താഴ്ന്ന് കൈകള്‍ കുത്തിപ്പൊങ്ങിയിട്ട് എന്റെ തലയുടെയത്ര ഉയരത്തില്‍ ചാടി.
'ഇവനൊരു സര്‍ക്കസ്സിനു യോജിക്കുമെന്നു തോന്നുന്നില്ലേ? ഒരു മനുഷ്യത്തവള!' വല്ലാതെ ഭയന്നുപോയിരുന്നതിനാല്‍ എനിക്കുത്തരം പറയാനായില്ല. എങ്കിലും അയാള്‍ക്കെഴുതിച്ചോദിക്കാവുന്ന പല സര്‍ക്കസ് സംഘങ്ങളുടെയും പേരുകള്‍ ഞാന്‍ പറഞ്ഞുകൊടുത്തു. മറ്റു പല വിദ്യകള്‍കൂടി ചെയ്യാന്‍ അയാളവനെ നിര്‍ബന്ധിച്ചു. ചാടുകയും ആടുന്ന കസേരയില്‍ കയറി കൈകള്‍ കുത്തി നില്ക്കുകയും മറ്റും. ഒടുവില്‍ അവന്‍ ചെയ്തുനിര്‍ത്തിയപ്പോള്‍, ഞാന്‍ വളരെ ആവേശഭരിതനായി നടിക്കുകയും അവനെ അനുമോദിക്കുകയും ചെയ്തു. 'ശുഭരാത്രി, ഗില്‍ബെര്‍ട്ട്' പോരുന്നതിനു മുന്‍പ് നാവിറങ്ങിപ്പോയതുപോലെ തോന്നിയ ഞാന്‍ പൊള്ളയായ ശബ്ദത്തില്‍ പറഞ്ഞു. 'ശുഭരാത്രി,' ആ പാവം മറുപടി പറഞ്ഞു.
അന്നു രാത്രി പല തവണ ഉണര്‍ന്നെഴുന്നേറ്റ് ഞാന്‍ പൂട്ടിയ വാതില്‍ പരിശോധിച്ചു. അടുത്ത പ്രഭാതത്തില്‍ വീട്ടുടമസ്ഥ പ്രസന്നയായും സംസാരിക്കാന്‍ തയ്യാറുള്ളവളായും കാണപ്പെട്ടു. 'നിങ്ങളിന്നലെ രാത്രി ഗില്‍ബെര്‍ട്ടിനെ കണ്ടുവെന്നറിഞ്ഞു,' അവര്‍ പറഞ്ഞു. 'ഞങ്ങള്‍ നാടകക്കാര്‍ക്ക് മുറി വാടകയ്ക്കു കൊടുക്കുമ്പോള്‍ മാത്രമാണവന്‍ അലമാരത്തട്ടില്‍ ഉറങ്ങുന്നത്.' ഞാനുറങ്ങിക്കൊണ്ടിരുന്നത് ഗില്‍ബെര്‍ട്ടിന്റെ കിടക്കയിലാണെന്ന ഭയപ്പെടുത്തുന്ന ചിന്ത എന്നിലേക്കു കടന്നുവന്നു. 'ശരി,' ഞാന്‍ പറഞ്ഞു. അവന്‍ സര്‍ക്കസ്സില്‍ ചേരുന്നതിനെപ്പറ്റി ഔപചാരികതയോടെ കൃത്യമാക്കിയ ഉത്സാഹത്തോടെ ഞാന്‍ സംസാരിക്കുകയും ചെയ്തു. 'ഞങ്ങളത് പലപ്പോഴും ചിന്തിച്ചിരുന്നു,' അവര്‍ പറഞ്ഞു. എന്റെ ആവേശം, അല്ലെങ്കില്‍ അതെന്തുമാകട്ടെ, വീട്ടുടമസ്ഥയെ സന്തോഷിപ്പിച്ചതായി കാണപ്പെട്ടു. പോരുന്നതിനു മുന്‍പ് ഞാന്‍ അടുക്കളയില്‍ ചെന്ന് ഗില്‍ബെര്‍ട്ടിനോടു യാത്ര പറയുകയും ചെയ്തു. വളരെ യത്നിച്ച് സാധാരണമെന്ന മട്ടില്‍ ഞാനവന്റെ പരുക്കന്‍കൈയില്‍ പിടിച്ചു ഹസ്തദാനം ചെയ്തു, അവന്‍ വളരെ സൗമ്യമായി എന്റെയും.
Content Highlights: International Translation Day 2022, Charlie Chaplin, Smitha Meenakshi,Mathrubhumi Books
Share this Article
Related topics, international translation day 2022, charlie chaplin, smitha meenakshi, get daily updates from mathrubhumi.com, related stories.
Movies-Music
ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു
'പദ്മയ്ക്ക് എന്താണ് പറ്റിയത്?' പദ്മശ്രീയുണ്ടെന്നറിഞ്ഞപ്പോള്‍ ബൈക്ക് ആംബുലന്‍സ് ദാദ ചോദിച്ചു!
- One Minute Video
45 കിലോ തീപ്പെട്ടിക്കൊള്ളി; 10 വർഷത്തെ പ്രയത്നം, ഗിന്നസ് റെക്കോഡ് നേടിയ ചാപ്ലിൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
More from this section
'അന്നെ ഒരീസം ന്റെ കയ്യിൽ കിട്ട്യാൽ/ആ കാലടീലൊരു ഉമ്മ ...
പാഴ്‌നിലം; ടി.എസ്.എലിയറ്റിന്റെ കവിത 'ദ വേസ്റ്റ് ലാൻഡി'ന് ...
മലയാളസാഹിത്യം മലയാളി മാത്രം വായിച്ചാൽ മതിയോ? നമ്മുടെ ...
1244 പേജുള്ള 'യുലീസസ്', 'മാജിക് മൗണ്ടൻ' 1024 പേജ്; ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Arogyamasika
- Azhchappathippu
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
IMAGES
COMMENTS
Jun 21, 2017 · Get Manoramaonline News, Live TV, Photos, Live Cricket Scores and much more on your iPhone, iPad and Android devices.
Mar 5, 2021 · Charlie Chaplin Details Discourse 1890കളാണ് കാലഘട്ടം. ലണ്ടനിലെ തിരക്കേറിയ ...
For Audio Version 🎧-https://anchor.fm/m-k-jayadev/Charlie Chaplin's inspirational biography in Malayalam by mkJayadev
This video is about Charlie Chaplin's biography in Malayalam he was an English comic actor, filmmaker, and composer who rose to fame in the era of silent fil...
Through this video I'm going to tell you about the life story of Charlie Chaplin. He was an English comic actor, filmmaker, and composer who rose to fame in...
Ente Kuttikkaalam By Charlie Chaplin Malayalam Autobiography. Additional information Author: Charlie Chaplin. Pages: 120. Publisher: Mathrubhumi. Reviews (0) Reviews
May 9, 2019 · കഥ വായിച്ചവരൊക്കെ പരസ്പരം ചോദിച്ചു – ഇതൊക്കെ ചാപ്ളിന് ...
Book about Charlie Chaplin by Venu V Desam. ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ...
Sep 29, 2022 · ലോകത്തിന് മുമ്പില്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത ഒരേയൊരു ...
Book Review; കരയിപ്പിക്കുന്ന ചിരിപ്പുസ്തകം. കഷ്ടബാല്യത്തിനും ...